
















പൂനെയിലെ ഭോറില്‍ പീഡിപ്പിക്കപ്പെട്ട നാലു വയസുകാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ തലയില്‍ കല്ലുകൊണ്ട് അടിച്ചതിന്റെ മാരകമായ പരുക്കുകളും നെഞ്ചിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. അമ്മൂമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയ പെണ്‍കുട്ടിയെ ഭക്ഷണം നല്‍കാമെന്ന് പറഞ്ഞാണ് പ്രതി കന്നുകാലിഷെഡിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്.
കുറ്റവാളിക്കു വധശിക്ഷ ലഭിക്കുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ഭോറിലെ ജനങ്ങളെ കണ്ട ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. പ്രതിക്കെതിരെ പഴുതികളില്ലാത്ത നടപടിയെടുക്കാന്‍ ആവശ്യമായ എല്ലാ തെളിവുകളും ശേഖരിക്കാന്‍ താനും മുഖ്യമന്ത്രിയും പൂനെ പൊലീസ് സൂപ്രണഅടിന് നിര്‍ദ്ദേശം നല്‍കിയതായും അറിയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം നാട്ടുകാര്‍ ഷിന്‍ഡെയ്ക്കു സമര്‍പ്പിച്ചു.
ക്രൂര കൃത്യങ്ങള്‍ ചെയ്യുന്ന പ്രതികള്‍ക്കെതിരെ നിയമം എന്തു പറയുന്നു എന്നു നോക്കി സമയം കളയാതെ അവരെ തീര്‍ത്തുകളയുകയാണ് വേണ്ടതെന്ന് രാജ് താക്കറെ സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം ചെയ്തു.