CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 13 Seconds Ago
Breaking Now

140 സീറ്റുള്ള കേരളത്തില്‍ 158 സീറ്റുകളില്‍ പ്രവചനം ; നാണക്കേടിലായി സുദര്‍ശന്‍ ബംഗ്ല

സംസ്ഥാനത്ത് എല്‍ഡിഎഫ് 78 സീറ്റില്‍ മുന്നിലെത്തും. യുഡിഎഫ് 62 സീറ്റിലും എന്‍ഡിഎ 18 സീറ്റും നേടുമെന്നാണ് പ്രവചനം.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളെന്ന പേരില്‍ സുദര്‍ശന്‍ ബംഗ്ല എക്‌സില്‍ പുറത്തുവിട്ട കണക്കില്‍ വന്‍ അബദ്ധം. 140 നിയമസഭാ മണ്ഡലങ്ങളുള്ള കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎയ്ക്കുമായി ആകെ 158 സീറ്റുകളുടെ ഫലമാണ് ചാനല്‍ പ്രവചിച്ചത്.

സംസ്ഥാനത്ത് എല്‍ഡിഎഫ് 78 സീറ്റില്‍ മുന്നിലെത്തും. യുഡിഎഫ് 62 സീറ്റിലും എന്‍ഡിഎ 18 സീറ്റും നേടുമെന്നാണ് പ്രവചനം.

അഞ്ച് സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ എഐ എക്‌സിറ്റ് പോള്‍ എന്ന തലക്കെട്ടോടെയാണ് കണക്കുകള്‍ പങ്കുവച്ചത്.

എഐ സഹായത്തോടെ തോന്നിയതുപോലെ സീറ്റു വിഭജിച്ചതാണ് പിഴവിന് കാരണം. വന്‍ വിമര്‍ശനമാണ് സംഭവത്തില്‍ ഉയരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.