CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 29 Seconds Ago
Breaking Now

'യുഡിഎഫ് തരംഗം യു കെയിലുടനീളം' - ഐഒസി നേതൃത്വത്തിലെ ആവേശാഘോഷങ്ങളില്‍ ചെണ്ടമേളവും പൂത്തിരിയും മധുര വിതരണവും

മിഡ്‌ലാന്ഡ്‌സ്: നൂറ്റിരണ്ട് സീറ്റുകള്‍ നേടി കേരളത്തില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശം കടല്‍ കടന്ന് യു കെയിലുടനീളം വ്യാപിച്ചു. ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിദ്ലാന്ഡ്‌സ് ഏരിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച വിജയാഘോഷങ്ങള്‍ ആവേശഭരിതമായ കാഴ്ചയായി മാറി.

കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ഒരു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന്റെ ശുഭപര്യവസാനം ആഘോഷിച്ചത്. പല സ്ഥലങ്ങളിലും കൂട്ടമായി എത്തിയ പ്രവര്‍ത്തകര്‍ ചെണ്ടമേളവും പൂത്തിരി കത്തിച്ചും മുദ്രാവാക്യം മുഴക്കിയും യുഡിഎഫിന്റെ മഹാവിജയം ആഘോഷമാക്കി.

ബോള്‍ട്ടണില്‍ പ്രവര്‍ത്തകര്‍ക്ക് തത്സമയം വോട്ടെണ്ണല്‍ കാണാന്‍ കൂറ്റന്‍ സ്‌ക്രീന്‍ ഒരുക്കിയിരുന്നു. ഓള്‍ഡ്ഹാം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി. പുഷ്പരാജന്‍ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിന്‍ ജയിംസ് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ബെന്നി ജോസഫ് നന്ദിയും രേഖപ്പെടുത്തി. മുതിര്‍ന്ന നേതാക്കളായ സോണി ചാക്കോ, ഷാജി ഐപ്പ്, ബേബി ലൂക്കോസ്, യൂത്ത് കോണ്‍ഗ്രസ് യു കെ പ്രതിനിധി അഖില്‍ ജോസ് എന്നിവര്‍ സംസാരിച്ചു.

ചെണ്ടമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ ഐ ഓ സി (യു കെ) - നോര്‍ത്തംപ്റ്റണ്‍ റീജിയന്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് കേരള ചാപ്റ്റര്‍ ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട്, റീജിയന്‍ പ്രസിഡന്റ് ജോര്‍ജ് ജോണ്‍, ജനറല്‍ സെക്രട്ടറി റെജിസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഐ ഓ സി (യു കെ) - സ്റ്റോക്ക്-ഓണ്‍-ട്രെന്റ് യൂണിറ്റ് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോഷി വര്‍ഗീസ്, വിജീ കെ.പി., ഷിജോ എന്നിവര്‍ നേതൃത്വം നല്‍കി.

പീറ്റര്‍ബോറോയില്‍ പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും നടത്തിയ ആഘോഷങ്ങള്‍ക്ക് ഐ ഓ സി (യു കെ) യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറല്‍ സെക്രട്ടറി സൈമണ്‍ ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലിവര്‍പൂളില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ പൈനാടത്ത്, വൈസ് പ്രസിഡന്റ് ജിറില്‍ ജോര്‍ജ്, സജോയ് ജോസഫ്, അഖില്‍ അജി, അനീഷ് മണ്ണൂര്‍, ആല്‍ബി അനീഷ്, ജെറി ജോസ്, ജിജോ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന ആഘോഷങ്ങള്‍ക്ക് കേരള ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗം ഷോബിന്‍ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ മോഹന്‍, ബിജു വര്‍ഗീസ്, ഡയാന പോളി, നികിത കോശി, ഷിജി വര്‍ഗീസ്, അലക്‌സ് ജോസഫ് എന്നിവര്‍ നേതൃത്വം വഹിച്ചു.

പ്രസ്റ്റണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷങ്ങള്‍ക്ക് യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ കാലായില്‍ നേതൃത്വം നല്‍കി. 

വൂളര്‍ഹാംപ്റ്റണില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ടോം, ബ്രൂസ്ലി, ജസ്റ്റിന്‍, സിറില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലെസ്റ്ററില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ഐ ഓ സി (യുകെ) - ലെസ്റ്റര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ജെസു സൈമണ്‍, സുമിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാഷ്ട്രീയ ആവേശത്തിനൊപ്പം സാംസ്‌കാരിക നിറവും ചേര്‍ന്നപ്പോള്‍ യു കെയിലുടനീളം സംഘടിപ്പിച്ച വിജയാഘോഷങ്ങള്‍ കൂടുതല്‍ ഉജ്ജ്വലമായി.

റോമി കുര്യാക്കോസ് 

 




കൂടുതല്‍വാര്‍ത്തകള്‍.