CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 49 Seconds Ago
Breaking Now

ബേപ്പൂരില്‍ ബിജെപി-സിപിഎം ധാരണ മൂലമാണ് തോറ്റതെന്ന് പി വി അന്‍വര്‍

റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനാണ് താന്‍ റിസ്‌കെടുത്ത് മത്സരിച്ചത്.

ബിജെപി-സിപിഎം ധാരണ മൂലമാണ് ബേപ്പൂരില്‍ തോറ്റതെന്ന് പി വി അന്‍വര്‍. മുഖ്യമന്ത്രിക്ക് എത്രത്തോളം ശത്രുവാണോ താന്‍ അത്ര തന്നെ ബിജെപിക്കും ശത്രുവാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനാണ് താന്‍ റിസ്‌കെടുത്ത് മത്സരിച്ചത്. പരാജയപ്പെട്ടാലും വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് വി ഡി സതീശന്‍. ഇത്ര ത്രാണി കാണിച്ച ക്യാപ്റ്റന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തു. സിപിഎം വിട്ടവരും വിടാന്‍ നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും യുഡിഎഫ് അനുമതിയോടെ ഇവര്‍ക്കായി പുതിയ പ്ലാറ്റ് ഫോം ഒരുക്കുമെന്നും അന്‍വര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.