
















നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്‌നാട്ടില്‍ റിസോര്‍ട്ട് രാഷ്ട്രീയം അരങ്ങേറിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ശക്തമാകുന്നതിനിടയില്‍ കൂറുമാറ്റത്തെ ഭയന്ന് എംഎല്‍എമാരെ റിസോട്ടുകളിലേക്ക് മാറ്റുകയാണ് എഎംഎഡിഎംകെ. 15 എംഎല്‍എമാരെ ഇതിനകം പുതുച്ചേരിയിലെ റിസോട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മുതിര്‍ന്ന എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സിവി ഷണ്‍മുഖം ദി ഷോര്‍ ത്രിശ്വത്തില്‍ 20 ലധികം മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി നിരവധി എംഎല്‍എമാര്‍ പുതുച്ചേരിയില്‍ എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ 107 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് എഎംഎഡിഎംകെയിലെ ഒരു വിഭാഗം എംഎംഎമാര്‍ പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു. 47 സീറ്റുകളാണ് എഎംഎഡിഎംകെക്ക് കിട്ടിയത്. ഇതില്‍ 40 എംഎല്‍എമാര്‍ ടിവികെക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ എഐഎഡിഎംകെ പിന്തുണ നിലവില്‍ അജണ്ടയില്‍ ഇല്ലെന്നാണ് ടിഎംകെ അറിയിക്കുന്നത്. പ്ലാന്‍ സി മാത്രമായാണ് എഐഎഡിഎംകെയെ കാണുന്നതെന്ന് ടിവികെ നേതാക്കള്‍ പ്രതികരിച്ചിരുന്നു.
108 സീറ്റുകള്‍ നേടിയ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ പത്ത് സീറ്റുകള്‍ കൂടിവേണം. നിലവില്‍ അഞ്ച് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ടിവിയെക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ആറ് സീറ്റുകള്‍ കൂടി കിട്ടി കേവല ഭൂരിപക്ഷം മറികടക്കണം.