
















ഗ്ലോസ്റ്ററില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ കെസിഎയ്ക്ക് നവ നേതൃത്വം. പഴയ തലമുറയും പുതു തലമുറയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന കെസിഎയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി പുതു നേതൃത്വത്തിന്റെ കൈതാങ്ങ്. ഗ്ലോസറ്ററിലെ ചാരിറ്റിയ്ക്ക് മുന്‍ഗണന നല്‍കുന്ന കെ സിഎയുടെ പുതിയ ഭരണ സമിതി അധികാരത്തിലേക്ക്.

പ്രസിഡന്റായി ജോണ്‍സണ്‍ എബ്രഹാമിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സാല്‍വിന്‍ തോമസും സെക്രട്ടറിയായി ചിക്കു എന്‍ തമ്പിയും ചുമതലയേല്‍ക്കും.
സജു സലീമാണ് ട്രഷറര്‍. ജോയിന്റ് ട്രഷറര്‍ സ്ഥാനത്ത് അജയ് അഗസ്റ്റിനും പി.ആര്‍.ഒ ആയി ജോജി തോമസിനെയും തെരഞ്ഞെടുത്തു.
ജോര്‍ജി ജോണ്‍ ജോയിന്റ് പി.ആര്‍.ഒ ആയിരിക്കും. കായിക വിഭാഗം കോര്‍ഡിനേറ്ററായി ലിജോ ജോര്‍ജും ആര്‍ട്സ് കോര്‍ഡിനേറ്ററായി ജിമ സുസന്‍ ഇടിക്കുളയും പ്രവര്‍ത്തിക്കും. സിനോള്‍ ജോബി ആര്‍ട്സ് കോര്‍ഡിനേറ്റര്‍ ടീമിന്റെ ഭാഗമായും തിരഞ്ഞെടുക്കപ്പെട്ടു.
ചെയര്‍ ഓഫ് ട്രസ്റ്റി ചുമതല ജോയല്‍ ജോസിനാണ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായി അജിത് അഗസ്റ്റിന്‍, മനോജ് സെബാസ്റ്റ്യന്‍, റോണി സെബാസ്റ്റ്യന്‍, ശ്രീജിത്ത് എസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണസമിതി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും പുതുമയും നല്‍കുമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് അംഗങ്ങള്‍ അറിയിച്ചു. പുതിയ കെസിഎ ഭാരവാഹികള്‍ക്ക് ആശംസകള്‍