CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 53 Minutes 59 Seconds Ago
Breaking Now

'ഇവിടെ പാര്‍ട്ടിയാണ് വേണ്ടത്,വ്യക്തികളല്ല,നമ്മുടെ പ്രസ്ഥാനത്തെ തിരിച്ച് തരൂ'; കടകംപള്ളി സുരേന്ദ്രനെതിരെ ഫ്‌ലക്‌സ്

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു

കഴക്കൂട്ടം മണ്ഡലത്തിലെ കുളത്തൂരില്‍ മുന്‍ ദേവസ്വം മന്ത്രിയും എംഎല്‍എയുമായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ ഫ്‌ലക്സ്. 'ഇവിടെ പാര്‍ട്ടിയാണ് വേണ്ടത്, വ്യക്തികളല്ല, നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചു തരൂ', എന്നാണ് ഫ്ളക്സിലുള്ളത്. 'പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ', എന്നും ഫ്‌ലക്സില്‍ എഴുതിയിട്ടുണ്ട്. കുളത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്‌ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.

ബിജെപി ജയിക്കാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു കഴക്കൂട്ടം. മണ്ഡലത്തില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലായിരുന്നു പോരാട്ടം. ശരത് ചന്ദ്രപ്രസാദായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി.

തുടക്കത്തില്‍ എല്‍ഡിഎഫിന് ആധിപത്യം പുലര്‍ത്താന്‍ സാധിച്ചെങ്കിലും പിന്നീടതുണ്ടായില്ല.ഒടുവില്‍ മണ്ഡലം മുരളീധരനെ തുണയ്ക്കുകയായിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.