CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 53 Seconds Ago
Breaking Now

കേംബ്രിഡ്ജില്‍ ചരിത്ര വിജയം നേടി മലയാളി ; ജിയോ സെബാസ്റ്റിയന്റെത് ഉജ്ജ്വല വിജയം

ഈ കൗണ്‍സിലിലേ്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.

ബ്രിട്ടനിലെ സൗത്ത് കേംബ്രിജ്‌ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിക്ക് ചരിത്ര ജയം. പാലാരിവട്ടം സ്വദേശിയായ ജിയോ സെബാസ്റ്റിയനാണ് ഹിസ്റ്റണ്‍ ആന്‍ഡ് ഇംപിങ്ടണ്‍ വാര്‍ഡില്‍ നിന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായി വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ കൗണ്‍സിലിലേ്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.

കാലടി ശ്രീ ശങ്കര കോളജിലെ പഠന ശേഷം ഗുല്‍ബര്‍ഗയില്‍ നിന്ന് നിയമ ബിരുദം നേടിയ ജിയോ 2002 ലാണ് യുകെയിലെ കേംബ്രിജില്‍ എത്തിയത്.

ആരോഗ്യ മേഖലയിലും യുകെ പ്രിസണ്‍ സര്‍വീസിലും പ്രവര്‍ത്തിക്കുന്ന ജിയോ മികച്ചൊരു സാമൂഹ്യ പ്രവര്‍ത്തകനാണ്.

നഴ്‌സുമാരുടെ എന്‍എംസി രജിസ്‌ട്രേഷന്‍ വിഷയത്തില്‍ നടത്തിയ ക്യാമ്പെയ്‌നില്‍ 42000 ലധികം പേര്‍ പങ്കെടുത്തു.സോഷ്യല്‍മീഡിയയില്‍ ജിയോ നല്‍കുന്ന സൗജന്യ ഇംഗ്ലീഷ് ക്ലാസുകള്‍ക്കും വലിയ സ്വീകാര്യതയുണ്ട്.

ചാലക്കുടി സ്വദേശിയും കേംബ്രിജില്‍ ശാസ്ത്രജ്ഞയുമായ ലെറിന്‍ ജിയോയാണ് ഭാര്യ. ഇവര്‍ക്കു രണ്ടു പെണ്‍മക്കളുണ്ട്. ആരോഗ്യ മേഖല ,പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൗണ്‍സിലര്‍ എന്ന നിലയില്‍ ജിയോ ലക്ഷ്യമിടുന്നത്. ഭാവിയില്‍ യുകെ പാര്‍ലമെന്റിലേക്ക് മത്സരിക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.