
















മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ എംഎല്‍എ ആയപ്പോളെന്ന പേരില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. പിണറായി വിജയന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സാധാരണ സ്റ്റീല്‍ ബെഞ്ചില്‍ ട്രെയിന്‍ കാത്തിരിക്കുന്ന ചിത്രമാണ് വൈറലായത്. സമീപത്ത് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രത്യേക കസേര, വലിയ പൊലീസ് സുരക്ഷ, വാഹനവ്യൂഹം എന്നിവയോടെയായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍ പതിവ്. എന്നാല്‍ ഇപ്പോഴത്തെ ചിത്രം അതിന്റെ തികച്ചും വിപരീതമായ സാഹചര്യമാണ് കാണിക്കുന്നതെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിച്ചത്. ''രാജാവില്‍ നിന്ന് സഖാവിലേക്ക്'', ''എന്തൊരു മാറ്റം'' തുടങ്ങിയ കമന്റുകളും ട്രോളുകളും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ കനത്ത തോല്‍വിക്കുശേഷം പിണറായി വിജയന്റെ പൊതുജീവിതത്തിലെ മാറ്റങ്ങള്‍ ഇതിനുമുമ്പും വാര്‍ത്തയായിരുന്നു. ഔദ്യോഗിക വാഹനവ്യൂഹമില്ലാതെ സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം എത്തിയതും, ക്ലിഫ് ഹൗസ് ഒഴിഞ്ഞ് വാടകവീട്ടിലേക്ക് മാറിയതുമെല്ലാം ശ്രദ്ധ നേടിയിരുന്നു. പല ട്രോളുകളും ഉയരുന്നുണ്ട്.