CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 11 Minutes 57 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാരുടെ സിക്ക് ലീവ് മഹാമഹം! കാരണമാകുന്നത് കരുണയുള്ള സിക്ക് പേ? രോഗം ബാധിച്ച് ജീവനക്കാര്‍ ലീവെടുക്കുന്നത് 80,000 ജീവനക്കാരെ നഷ്ടമാകുന്നതിന് തുല്യമെന്ന് കണക്കുകള്‍; നികുതിദായകര്‍ക്ക് നഷ്ടം 4.6 ബില്ല്യണ്‍ പൗണ്ടും

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രോഗം മൂലം ലീവെടുക്കുന്നതില്‍ 20 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടെന്നാണ് പോളിസി എക്‌സ്‌ചേഞ്ച്

എന്‍എന്‍എച്ച്എസിലെ ജോലിക്കാര്‍ നേരിടുന്ന സമ്മര്‍ദങ്ങള്‍ കാണാന്‍ ആളില്ല. പാടുപെട്ട് അധ്വാനിച്ച് ജോലി ചെയ്യുന്നതിനിടയില്‍ രോഗം ബാധിച്ച് ലീവെടുക്കുന്നത് കാണാനും, കണക്കെടുക്കാനും, നഷ്ടം ആരോപിച്ച് വിലപിക്കാനും ആളുണ്ട്! 

ജീവനക്കാര്‍ രോഗം ബാധിച്ച് ലീവെടുക്കുമ്പോള്‍ എന്‍എച്ച്എസിന് 80,000 ജീവനക്കാരെ നഷ്ടമാകുന്നതിന് തുല്യമായ അവസ്ഥയാണ് ഓരോ വര്‍ഷവും നേരിടേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 4.6 ബില്ല്യണ്‍ പൗണ്ട് നഷ്ടമാണ് നികുതിദായകര്‍ ഇതുമൂലം നേരിടുന്നതെന്നും പോളിസി എക്‌സ്‌ചേഞ്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 

എന്‍എച്ച്എസിന്റെ സിക്ക് പേ വളരെ കരുണാപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതാണ് ഈ 'സിക്ക് ലീവ് മഹാമാരി' പോലെ പടരാന്‍ ഇടയാക്കുന്നതെന്നാണ് പോളിസി എക്‌സ്‌ചേഞ്ച് കുറ്റപ്പെടുത്തുന്നത്. ഈ തോതില്‍ ലീവെടുക്കുന്നത് വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കൂടാന്‍ കാരണമാകുന്നുവെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രോഗം മൂലം ലീവെടുക്കുന്നതില്‍ 20 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടെന്നാണ് പോളിസി എക്‌സ്‌ചേഞ്ച് പറയുന്നത്. ഈ ഹാജരാകാതെ പോകുന്ന ജീവനക്കാരുടെ എണ്ണം 80 ആശുപത്രികള്‍ക്ക് ജീവനക്കാരെ നല്‍കാന്‍ പാകത്തിലുള്ളതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

എന്‍എച്ച്എസില്‍ ജീവനക്കാരുടെ അസുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സാമ്പത്തികമായും, പ്രവൃത്തിപരമായും കെടുകാര്യസ്ഥതയുണ്ട്. ഇത് രോഗികളെയും, ജീവനക്കാരെയും ബാധിക്കുന്നു, റിപ്പോര്‍ട്ട് പറയുന്നു. 1.5 മില്ല്യണ്‍ പേര്‍ക്ക് ജോലി നല്‍കുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് ആറ് മാസത്തെ സിക്ക് ലീവ് പൂര്‍ണ്ണ ശമ്പളത്തോടെയും, ആറ് മാസം പകുതി ശമ്പളത്തിലും നല്‍കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.