CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 3 Seconds Ago
Breaking Now

യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍..... എം എം എ റണ്ണര്‍ അപ്പ്...... ലിമ മൂന്നാമത്..... നാലാം സ്ഥാനം നോര്‍മ്മയ്ക്ക്

യുക്മ - ഡോ. സൈമണ്‍സ് അക്കാദമി  നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ വിഗന്‍ മലയാളി അസോസിയേഷന്റെ സമ്പൂര്‍ണ ആധിപത്യം. ജൂണ്‍ 13നു വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍ (വാമ)യുടെ ആതിഥേയത്വത്തില്‍ നടന്ന യുക്മ ഡോ. സൈമണ്‍സ് അക്കാദമി റീജിയണല്‍ കായികമേളയില്‍ 194 പോയിന്റുമായി ഓവര്‍ ഓള്‍ ചാമ്പ്യന്മാരായി വിഗന്‍ മലയാളി അസോസിയേഷന്‍. 103 പോയിന്റ് നേടി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനത്തു എത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ 84 പോയിന്റുമായി മൂന്നാം സ്ഥാനവും 64 പോയിന്റ് നേടി നോര്‍ത്ത് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ (നോര്‍മ ) നാലാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ എട്ടര മണിയോടെ രജിസ്‌ട്രേഷന്‍ നോടുകൂടി ആരംഭിച്ച കായികമേള വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച കായികതാരങ്ങളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെ ശ്രദ്ധേയമായി. യുക്മ നാഷണല്‍ ട്രഷറര്‍  ഷീജോ വര്‍ഗീസ് മാര്‍ച്ച് പാസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്തു.

തുടര്‍ന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ്  ഷാജി വാരകുടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ജനറല്‍ സെക്രട്ടറി  സനോജ് വര്‍ഗീസ് സ്വാഗതപ്രസംഗം നടത്തി. തുടര്‍ന്ന് 

 ഷീജോ വര്‍ഗീസ് കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ യുക്മ ദേശീയ കമ്മിറ്റി അംഗം  ബിജു പീറ്റര്‍, യുക്മ സാംസ്‌കാരികവേദി ജനറല്‍ കണ്‍വീനര്‍ ജാക്‌സണ്‍ തോമസ്, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് മാത്യു, റീജിയണല്‍ ട്രഷറര്‍  ഷാരോണ്‍, വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍ (വാമ) പ്രസിഡന്റ്   സുനില്‍ മാത്യു, ടൈറ്റില്‍ സ്‌പോണ്‍സര്‍ ഡോ. സൈമണ്‍സ് അക്കാദമി ഡയറക്ടര്‍മാരായ ഡോ. ബിന്റോ സൈമണ്‍, ലാന്റി സൈമണ്‍ എന്നിവരും മറ്റ് റീജിയണല്‍ ഭാരവാഹികളും അംഗ അസോസിയേഷന്‍ ഭാരവാഹികളും സന്നിഹിതരായിരുന്നു. കായികമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടക സമിതിയെയും മത്സരാര്‍ത്ഥികളെയും അഭിനന്ദിച്ചുകൊണ്ട് നേതാക്കള്‍  കായികമത്സരങ്ങള്‍ സമൂഹത്തില്‍ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതില്‍ വഹിക്കുന്ന പങ്കും എടുത്തുപറഞ്ഞു.

പ്രതികൂലമായ കാലാവസ്ഥയും തെളിഞ്ഞ ആകാശത്തിന്റെ അഭാവവും ഉണ്ടായിരുന്നുവെങ്കിലും കായികമേളയുടെ ആവേശത്തിനോ മാറ്റിനോ യാതൊരു കുറവും സംഭവിച്ചില്ല. നൂറു കണക്കിന് മത്സരാര്‍ത്ഥികളുടെ സജീവ പങ്കാളിത്തവും കാണികളുടെ ആവേശകരമായ പിന്തുണയും ദിനം മുഴുവന്‍ കായികവേദിയെ ഉണര്‍വോടെ നിലനിര്‍ത്തി. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങള്‍ മികച്ച മത്സരാത്മകതയ്ക്കും കായികമികവിനും സാക്ഷ്യം വഹിച്ചു.

ഈ വര്‍ഷത്തെ കായികമേളയുടെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായി സീനിയര്‍ അഡള്‍ട്‌സ് വിഭാഗത്തിലെ മത്സരങ്ങള്‍ മാറി. പ്രായത്തെ വെല്ലുന്ന ആവേശവും കായികക്ഷമതയും പ്രകടിപ്പിച്ച മത്സരാര്‍ത്ഥികള്‍ കാണികളുടെ കൈയടി ഏറ്റുവാങ്ങി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സീനിയര്‍ അഡള്‍ട്‌സ് വിഭാഗത്തില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. അതുപോലെ തന്നെ കിഡ്‌സ് മുതല്‍ സൂപ്പര്‍ സീനിയര്‍ വിഭാഗം വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിലും മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇത്തവണ കാണാന്‍ കഴിഞ്ഞത്.

വിപുലമായ പങ്കാളിത്തമുണ്ടായിരുന്നിട്ടും മികച്ച സംഘാടക മികവിന്റെ കരുത്തില്‍ മത്സരങ്ങള്‍ സുഗമമായും ക്രമബദ്ധമായും നടത്താന്‍ സംഘാടകര്‍ക്ക് സാധിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ഭാരവാഹികളായ ഷാരോണ്‍ ജോസഫ്, അഭിറാം, അശ്വതി, ജെറിന്‍ ജോസ്, ജോസഫ് മാത്യു, രാജീവ്, ജനീഷ് കുരുവിള, ബിനു, ജില്‍സന്‍, സിജോ,

ആതിഥേയരായ വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍ (വാമ) ഭാരവാഹികളായ സുനില്‍ മാത്യു, ദീപക് തുടങ്ങിയവരും, ലിറ്റോ ടൈറ്റസ്, ജോണ്‍സന്‍, ജൂലിയസ് ജോസ് തുടങ്ങി  വിവിധ അംഗ അസോസിയേഷനുകളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ ഏകോപിതമായ പ്രവര്‍ത്തനമാണ് കായികമേളയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായത്.

ഒരേസമയം വിവിധ വേദികളിലായി മത്സരങ്ങള്‍ കാര്യക്ഷമമായി സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തതിലൂടെ മുഴുവന്‍ പരിപാടികളും നിശ്ചിത സമയക്രമത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മത്സരങ്ങളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഭക്ഷണ വിതരണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമെല്ലാം വോളന്റിയര്‍മാരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ചരിത്രത്തില്‍ ആദ്യമായി അഞ്ഞൂറോളം കായികതാരങ്ങള്‍ പങ്കെടുത്ത ആവേശകരമായ മത്സരങ്ങള്‍ വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനങ്ങള്‍ക്ക് വേദിയായി. കിഡ്‌സ് വിഭാഗത്തില്‍ ജെയ്ഡന്‍ തോമസ് സിബുവും ഹന്ന റോബിനും വ്യക്തിഗത ചാമ്പ്യന്‍മാരായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ സിയാ സണ്ണിയും ടോറസ് ദീപകും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.

ജൂനിയര്‍ വിഭാഗത്തില്‍ നെയ്തന്‍ ടോബിയും അന്നാ രഞ്ജിത്തും വ്യക്തിഗത ചാമ്പ്യന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ വിഭാഗത്തില്‍ ചേതന്‍ ദേവരാജുവും നതാഷ ബെന്നിസണും മികച്ച പ്രകടനത്തിലൂടെ വ്യക്തിഗത ചാമ്പ്യന്‍മാരായി. അഡള്‍ട്‌സ് വിഭാഗത്തില്‍ ഷെബിന്‍ കുര്യാക്കോസും ശ്രിശ്ബ ശിവദാസും ചാമ്പ്യന്‍ പട്ടത്തിന് അര്‍ഹരായി.

സീനിയര്‍ അഡള്‍ട്‌സ് വിഭാഗത്തില്‍ ദീപ്തി ജോണും ജെയ്‌സണ്‍ ഭരണികുളങ്ങരയും വ്യക്തിഗത ചാമ്പ്യന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ വനിതാ വിഭാഗത്തിലെ ചാമ്പ്യന്‍ പട്ടം ജോമോള്‍ മാത്യു സ്വന്തമാക്കിയപ്പോള്‍, പുരുഷ വിഭാഗത്തില്‍ ഷീന്‍ മാത്യുവും അജിത് മടത്തിലും തുല്യ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ പട്ടം പങ്കിട്ടു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ കായികതാരങ്ങള്‍ കാഴ്ചവെച്ച മികവും മത്സരവീര്യവും കായികമേളയുടെ മാറ്റ് വര്‍ധിപ്പിച്ചു.

നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയിലെ വിവിധ മത്സര ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മത്സരാര്‍ത്ഥികള്‍ക്ക് ജൂണ്‍ 20-ന് നടക്കുന്ന യുക്മ ദേശീയ കായികമേളയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദേശീയ കായികമേള നടക്കുന്നത് : Wyndley Leisure Centre, Clifton Road, Sutton Coldfield B73 6EB

വൈകിട്ട് നടന്ന സമാപന സമ്മേളനം ശ്രദ്ധേയമായ സാന്നിധ്യത്താലും ആവേശഭരിതമായ അന്തരീക്ഷത്താലും ശ്രദ്ധേയമായി. യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍  പീറ്റര്‍ താണോലില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍  അലക്‌സ് വര്‍ഗീസ് വിശിഷ്ടാതിഥിയായി സന്നിഹിതനായിരുന്നു.

ഈ വര്‍ഷത്തെ കായികമേളയുടെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായി സീനിയര്‍ അഡള്‍ട്‌സ് വിഭാഗത്തിലെ മത്സരങ്ങള്‍ മാറി. പ്രായത്തെ വെല്ലുന്ന ആവേശവും കായികക്ഷമതയും പ്രകടിപ്പിച്ച മത്സരാര്‍ത്ഥികള്‍ കാണികളുടെ കൈയടി ഏറ്റുവാങ്ങി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സീനിയര്‍ അഡള്‍ട്‌സ് വിഭാഗത്തില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. അതുപോലെ തന്നെ കിഡ്‌സ് മുതല്‍ സൂപ്പര്‍ സീനിയര്‍ വിഭാഗം വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിലും മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇത്തവണ കാണാന്‍ കഴിഞ്ഞത്.

വിപുലമായ പങ്കാളിത്തമുണ്ടായിരുന്നിട്ടും മികച്ച സംഘാടക മികവിന്റെ കരുത്തില്‍ മത്സരങ്ങള്‍ സുഗമമായും ക്രമബദ്ധമായും നടത്താന്‍ സംഘാടകര്‍ക്ക് സാധിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ഭാരവാഹികള്‍, ആതിഥേയരായ വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍ (വാമ) ഭാരവാഹികള്‍, വിവിധ അംഗ അസോസിയേഷനുകളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ ഏകോപിതമായ പ്രവര്‍ത്തനമാണ് കായികമേളയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായത്.

ഒരേസമയം വിവിധ വേദികളിലായി മത്സരങ്ങള്‍ കാര്യക്ഷമമായി സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തതിലൂടെ മുഴുവന്‍ പരിപാടികളും നിശ്ചിത സമയക്രമത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മത്സരങ്ങളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഭക്ഷണ വിതരണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമെല്ലാം വോളന്റിയര്‍മാരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ചരിത്രത്തില്‍ ആദ്യമായി അഞ്ഞൂറോളം കായികതാരങ്ങള്‍ പങ്കെടുത്ത ആവേശകരമായ മത്സരങ്ങള്‍ വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനങ്ങള്‍ക്ക് വേദിയായി. കിഡ്‌സ് വിഭാഗത്തില്‍ ജെയ്ഡന്‍ തോമസ് സിബുവും ഹന്ന റോബിനും വ്യക്തിഗത ചാമ്പ്യന്‍മാരായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ സിയാ സണ്ണിയും ടോറസ് ദീപകും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.

ജൂനിയര്‍ വിഭാഗത്തില്‍ നെയ്തന്‍ ടോബിയും അന്നാ രഞ്ജിത്തും വ്യക്തിഗത ചാമ്പ്യന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ വിഭാഗത്തില്‍ ചേതന്‍ ദേവരാജുവും നതാഷ ബെന്നിസണും മികച്ച പ്രകടനത്തിലൂടെ വ്യക്തിഗത ചാമ്പ്യന്‍മാരായി. അഡള്‍ട്‌സ് വിഭാഗത്തില്‍ ഷെബിന്‍ കുര്യാക്കോസും ശ്രീബ ശിവദാസും ചാമ്പ്യന്‍ പട്ടത്തിന് അര്‍ഹരായി.

സീനിയര്‍ അഡള്‍ട്‌സ് വിഭാഗത്തില്‍ ദീപ്തി ജോണും ജെയ്‌സണ്‍ ഭരണികുളങ്ങരയും വ്യക്തിഗത ചാമ്പ്യന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ വനിതാ വിഭാഗത്തിലെ ചാമ്പ്യന്‍ പട്ടം ജോമോള്‍ മാത്യു സ്വന്തമാക്കിയപ്പോള്‍, പുരുഷ വിഭാഗത്തില്‍ ഷീന്‍ മാത്യുവും അജിത് മടത്തിലും തുല്യ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ പട്ടം പങ്കിട്ടു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ കായികതാരങ്ങള്‍ കാഴ്ചവെച്ച മികവും മത്സരവീര്യവും കായികമേളയുടെ മാറ്റ് വര്‍ധിപ്പിച്ചു.

നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയിലെ വിവിധ മത്സര ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മത്സരാര്‍ത്ഥികള്‍ക്ക് ജൂണ്‍ 20-ന് നടക്കുന്ന യുക്മ ദേശീയ കായികമേളയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദേശീയ കായികമേള നടക്കുന്നത് : Wyndley Leisure Centre, Clifton Road, Sutton Coldfield B73 6EB

ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള മാഞ്ചസ്റ്റര്‍ മലയാളിയും സംരംഭകനുമായ ലൈജു മാനുവല്‍ തന്റെ ഗ്രാന്‍ഡ് ഫാദറിന്റെ സ്മരണയ്ക്കായി സ്‌പോണ്‍സര്‍ ചെയ്ത പി പി ജോസഫ് മെമ്മോറിയല്‍ എവര്‍ ട്രോഫി മുഖ്യാതിഥി യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ ചാമ്പ്യന്മാരായ വിഗണ്‍ മലയാളി അസോസിയേഷന് സമ്മാനിച്ചു. റണ്ണര്‍ അപ്പിനുള്ള ട്രോഫി എം എം എയ്ക്ക് ബിജു പീറ്ററും, മൂന്നാ സ്ഥാനം കരസ്ഥമാക്കിയ ലിമയ്ക്ക് അലക്‌സ് വര്‍ഗീസും, നാലാം സ്ഥാനം കരസ്ഥമാക്കിയ നോര്‍മക്ക് ഷാരോണ്‍ ജോസഫും ട്രോഫികള്‍ സമ്മാനിച്ചു.

വിശിഷ്ടാതിഥികളും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ഭാരവാഹികളും  ചേര്‍ന്ന് വിവിധ മത്സര ഇനങ്ങളിലെ വിജയികള്‍ക്കും വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ദിനം മുഴുവന്‍ മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെ അഭിനന്ദിച്ച അതിഥികള്‍, കായികമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘാടകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. 

സംഘടനാ മികവും കൂട്ടായ പ്രവര്‍ത്തന മനോഭാവവും പരസ്പര സഹകരണവും എങ്ങനെ ഒരു വലിയ പരിപാടിയെ വിജയകരമാക്കാമെന്നതിന്റെ മികച്ച ഉദാഹരണമായാണ് ഈ കായികമേള വിലയിരുത്തപ്പെടുന്നത്. മത്സരാര്‍ത്ഥികളും രക്ഷിതാക്കളും കാണികളും ഒരുപോലെ പ്രശംസിച്ച ഈ കായികമേള, നോര്‍ത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പ്രകടനമായി മാറി. കായികവേദിയില്‍ പ്രകടമായ സൗഹൃദവും കായികസ്പിരിറ്റും പങ്കാളിത്ത മനോഭാവവും പരിപാടിയുടെ വിജയത്തിന് കൂടുതല്‍ തിളക്കം പകര്‍ന്നു.

വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ സമാപന സമ്മേളനം ആഘോഷപൂര്‍ണമായി മാറിയപ്പോള്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനോയി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ കായികമികവും കൂട്ടായ്മയും ഉയര്‍ത്തിപ്പിടിച്ച മറ്റൊരു വിജയകരമായ നോര്‍ത്ത് വെസ്റ്റ് കായികമേളയ്ക്ക് ഇതോടെ തിരശ്ശീല വീണു.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ സ്‌പോര്‍ട്‌സ് സ്‌പോണ്‍സേഴ്‌സ്: 

ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് (Dr. Simon's Academy of science ). 

 പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors) 

ജിയ ട്രാവല്‍ ആന്‍ഡ് ഹോളിഡേസ് (Gia Travel & Holidays) 

ലൈഫ് ലൈന്‍ മോര്‍ട്ടഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് സര്‍വീസ്സ് (LifeLine Protect Limited ) 

സേവ്യേഴ്‌സ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (Xaviers Accounts & Registered Auditors)

ബോബ് കെയര്‍ നേഴ്‌സിംഗ് ഏജന്‍സി (Bob Care Health Care Staffing Solutions)

ഏലൂര്‍ കണ്‍സള്‍ട്ടന്‍സി (Ealoor Study Abroad UK)

ജെ എം പി സോഫ്റ്റ്വെയര്‍ (JMP Software)

ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ്, മാഞ്ചസ്റ്റര്‍ (click2bring groceries, Manchester)

എല്‍ റ്റി സി ഗ്ലോബല്‍ കണ്‍സല്‍റ്റന്‍സി (LTC Global Consultancy) 

റോസ്റ്റര്‍ കെയര്‍ (Roster Care)

ഓറ ഫാഷന്‍സ് (AURA Fashions)  

പാര്‍ക്ക് ഹാള്‍ റിസോര്‍ട്ട് & സ്പാ (Park Hall Park Hall Resort & Spa)

മാസ് ഹൈപ്പര്‍ മാര്‍ക്കറ്റ് (MAAS Hypermarket)

മീഡിയ പാര്‍ട്ടണര്‍ - യുക്മ ന്യൂസ് (UUKMA News)

ഫോട്ടോഗ്രാഫി പാര്‍ട്ണര്‍ - ജീവന്‍ ഫോട്ടോഗ്രാഫി.

കൂടുതല്‍വാര്‍ത്തകള്‍.