CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 40 Minutes 31 Seconds Ago
Breaking Now

മുഹമ്മദ് ജസീലിനെ ഐഒസി-ഐവൈസി കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ ആദരിച്ചു

ലണ്ടനില്‍ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍ നിന്ന് തൂങ്ങി നിന്ന മൂന്ന് വയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മുഹമ്മദ് ജസീലിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററും ഇന്ത്യന്‍ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ് (ഐവൈസി) യുകെ കേരള ചാപ്റ്ററും ചേര്‍ന്ന് ആദരിച്ചു.

ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയേലിന്റെയും ഐവൈസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എഫ്രേം സാം മറ്റപ്പള്ളിലിന്റെയും നേതൃത്വത്തില്‍ ഈസ്റ്റ് ഹാമില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ജസീലിനെ അനുമോദിച്ചത്.

ചടങ്ങില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ  'ആദം നീ എവിടെ ആകുന്നു..?' എന്ന പുസ്തകം മുഹമ്മദ് ജസീലിന് ഉപഹാരമായി കൈമാറി.

അഭിനന്ദന ചടങ്ങില്‍ ബിബിന്‍ ബോവച്ചന്‍, ഷൈനു മാത്യു, ഷിജന്‍ ജോസ് ജോസഫ്, ഹിജനസ് ഫെര്‍ണാണ്ടസ്, നിഥിന്‍ തോമസ്, ജിബു ജോര്‍ജ്, അഭിഷേക് റോയി, ഷിജിന്‍ തോമസ് എന്നിവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തു.

ജസീലിന്റെ സമയോചിതമായ ഇടപെടലും ധീരതയും മലയാളി സമൂഹത്തിനാകെ അഭിമാനകരമാണെന്ന് ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.