CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 36 Minutes 13 Seconds Ago
Breaking Now

യുക്മ ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ശനിയാഴ്ച വാറിംഗ്ടണില്‍.....ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

മികവിനെയും മത്സരാത്മകതയെയും ആഘോഷിക്കാന്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ഒരുങ്ങുന്നു. യുക്മ ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് നോര്‍ത്ത് വെസ്റ്റ് റീജിയണ്‍  കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ മത്സരം ആവേശമാകുമെന്നുറപ്പാണ്.

യുക്മ ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് നോര്‍ത്ത് വെസ്റ്റ് റീജിയണ്‍  കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 6 നു അവസാനിച്ചതോടെ കായികമേള വിജയിപ്പിക്കുവാന്‍ യുക്മയും വാമയും. കായികമേളയുടെ നടത്തിപ്പിനായി പല വിഭാഗങ്ങള്‍ തിരിച്ചു ഒരു ടീമിനെ തന്നെ സജ്ജമാക്കി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍.  

വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍ (വാമ)യുടെ ആതിഥേയത്വത്തില്‍ നടക്കുന്ന യുക്മ ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 13-ന് വാറിങ്ടണിലെ ലാച്ച്‌ഫോര്‍ഡിലുള്ള വിക്ടോറിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍  അരങ്ങേറും. നോര്‍ത്ത് വെസ്റ്റ് മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളില്‍ നിന്നുള്ള കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഈ കായികോത്സവം, ആവേശകരമായ മത്സരങ്ങളും സൗഹൃദ സംഗമങ്ങളും കൊണ്ട് ശ്രദ്ധേയമാകുമെന്ന് നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ഭാരവാഹികളായ യുക്മ ദേശീയ സമിതിയംഗം ബിജു പീറ്റര്‍, ഷാജി തോമസ് വരാകുടി (പ്രസിഡന്റ്), സനോജ് വര്‍ഗീസ് (സെക്രട്ടറി), ഷാരോണ്‍ ജോസഫ് (ട്രഷറര്‍), ബിനോയ് മാത്യു (സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു. 

50, 100, 200, 400 മീറ്റര്‍  ട്രാക്ക് മത്സരങ്ങള്‍, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ മത്സരങ്ങള്‍. കൂടാതെ 50 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക മത്സരങ്ങള്‍ 4X100 റിലേയും. 

 

വിഭവ സമൃദ്ധമായ ഭക്ഷണശാലയുമായി മാസ് ഹൗസ് 

(Ma's House)  നിങ്ങള്‍ക്കു വേണ്ടി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നത് ആണ്. 

 

നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ജൂണ്‍ 20-ന് സട്ടണ്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കുന്ന യുക്മ ദേശീയ കായികമേളയില്‍ റീജിയണെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവര്‍ണ്ണാവസരവും ലഭിക്കും. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:  

ബിനോയ് മാത്യു - 07533094770

uukmanwrc@gmail.com

 

യുക്മ നേര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സിന്റെ സ്‌പോണ്‍സേഴ്സ്:

 

ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് (Dr. Simon's Academy of science ). 

പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ്. (Paul John & co oslicitors) 

ജിയ ട്രാവല്‍ ആന്‍ഡ് ഹോളിഡേസ് (Gia Travel & Holidays) 

ലൈഫ് ലൈന്‍ മോര്‍ട്ടഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് സര്‍വീസ്സ് (LifeLine Protect Limited ) 

സേവ്യേഴ്‌സ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (Xaviers Accounts & Registered Auditors)

ബോബ് കെയര്‍ നേഴ്‌സിംഗ് ഏജന്‍സി (Bob Care Health Care Staffing Solutions)

ഏലൂര്‍ കണ്‍സള്‍ട്ടന്‍സി (Ealoor Study Abroad UK)

ജെ എം പി സോഫ്റ്റ്വെയര്‍ (JMP Software)

ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ് (click2bring grocery)

എല്‍ റ്റി സി ഗ്ലോബല്‍ കണ്‍സല്‍റ്റന്‍സി (LTC Global Consultancy) 

റോസ്റ്റര്‍ കെയര്‍ (Roster Care)

ഓറ ഫാഷന്‍സ് (AURA Fashions)  

പാര്‍ക്ക് ഹാള്‍ റിസോര്‍ട്ട് & സ്പാ (Park Hall Park Hall Reosrt & Spa)

മാസ് ഹൈപ്പര്‍ മാര്‍ക്കറ്റ്, പ്രസ്റ്റണ്‍ (MAAS Hypermarket)

മീഡിയ പാര്‍ട്ടണര്‍ - യുക്മ ന്യൂസ് (UUKMA News)

 

സ്റ്റേഡിയത്തിന്റെ വിലാസം:

Victoria Park Stadium, Knutsford Road, Latchford, Warrington, WA4 1AG

 

 

അനില്‍ ഹരി

(പി ആര്‍ ഒ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍)

 




കൂടുതല്‍വാര്‍ത്തകള്‍.