CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 56 Seconds Ago
Breaking Now

വിവാഹിതയായ യുവതിയുമായുള്ള അടുപ്പം ; യുവാവിനെ യുവതിയുടെ പിതാവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി

സംഭവത്തില്‍ യുവതിയുടെ പിതാവ് പത്തനംതിട്ട അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി, സുഹൃത്ത് ഗോപി എന്നിവര്‍ അറസ്റ്റിലായി.

വിവാഹിതയായ യുവതിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ യുവതിയുടെ പിതാവും സുഹൃത്തും യുവാവിനെ കൊലപെടുത്തി. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി സന്ദീപാണ് കൊല്ലപെട്ടത്. സംഭവത്തില്‍ യുവതിയുടെ പിതാവ് പത്തനംതിട്ട അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി, സുഹൃത്ത് ഗോപി എന്നിവര്‍ അറസ്റ്റിലായി.

ഇന്നലെ രാത്രി 9 മണിക്കാണ് സന്ദീപിനെ ആളൊഴിഞ്ഞ വിടിന് സമീപമുള്ള കുഴിയില്‍ സന്ദീപനെ അവശനിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും പോലീസും ചേര്‍ന്ന് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സന്ദീപിന് വിവാഹിതയായ യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് പിതാവ് സദാനന്ദന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പിതാവ് കൃഷ്ണന്‍ കുട്ടിയും, സുഹൃത്ത് ഗോപിയും അറസ്റ്റിലായത്.

സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദീപിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും പ്രതികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും നാടന്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും പോലീസ് കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രൂരമായ മര്‍ദനമേറ്റാണ് സന്ദീപ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാടന്‍ തോക്കും ആയുധങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.