CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 18 Seconds Ago
Breaking Now

രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളി എന്‍എച്ച്എസ് സര്‍ജന്‍ കുറ്റക്കാരന്‍; 14 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി; സ്ത്രീകളെ അക്രമിച്ചത് വീട്ടില്‍ കയറി; ബലാത്സംഗത്തിനിടെ ശ്വാസംമുട്ടിച്ചു; ഇവരുടേത് ഉള്‍പ്പെടെ 40 സ്ത്രീകളുടെ ആശുപത്രി രേഖകള്‍ പരിശോധിച്ചതായി കണ്ടെത്തല്‍

റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ വിവരം അറിയിച്ചതോടെയാണ് സലില്‍ 40-ഓളം സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചതായി കണ്ടെത്തിയത്

രണ്ട് സ്ത്രീകളെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മലയാളി എന്‍എച്ച്എസ് ട്രെയിനി സര്‍ജന്‍ കുറ്റക്കാരന്‍. ആറ് ദിവസത്തെ പുനര്‍വിചാരണയ്ക്ക് ശേഷമാണ് സലില്‍ കൊരമ്പയിലിനെ കുറ്റക്കാരനായി വിധിച്ചത്. 2023-ല്‍ ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കിയ ശേഷമാണ് ഇപ്പോള്‍ ട്രൂറോ ക്രൗണ്‍ കോടതി വിചാരണയില്‍ വീണ്ടും കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്. 

ഡിവോണ്‍, ട്രൂറോ ആശുപത്രികളില്‍ ട്രെയിനി സര്‍ജനായി ജോലി ചെയ്യവെയാണ് ഡോക്ടര്‍ സ്ത്രീകളുടെ വീടുകളിലെത്തി രണ്ട് വ്യത്യസ്ത കേസുകളില്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. 14 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി സലിലിന് വിധിച്ചിരിക്കുന്നത്. 

തന്റെ ഇരകളില്‍ ഒരാളുടെ പശ്ചാത്തലം അന്വേഷിക്കാന്‍ 34-കാരനായ ഡോക്ടര്‍ സ്വകാര്യ അന്വേഷണകനെ നിയോഗിച്ച വിവരം പുറത്തുവന്നതാണ് പുതിയ തെളിവായി മാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് ഇരകളും കോടതിയില്‍ തിരിച്ചെത്തി തങ്ങളുടെ തെളിവുകള്‍ നല്‍കേണ്ടിയും വന്നു. 

ലൈംഗിക വേട്ടക്കാരനായ സലില്‍ കൊരമ്പയില്‍ രോഗികളുടെ ആത്മവിശ്വാസം നേടി വീടുകളിലെത്തി ബലാത്സംഗത്തിന് ഇരയാക്കുകയാണ് ചെയ്തിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു. ബലാത്സംഗത്തിനിടെ ഇരകളെ ഇയാള്‍ ശ്വാസംമുട്ടിക്കുകയും ചെയ്തു. 

സലിലിനേക്കാള്‍ 16 വയസ്സ് മുതിര്‍ന്ന സ്ത്രീക്ക് ഫേസ്ബുക്കില്‍ സന്ദേശം അയച്ചാണ് ഇയാള്‍ അടുത്തത്. ഒരിക്കല്‍ നേരില്‍ കണ്ടുമുട്ടുകയും, പരസ്പര സമ്മതത്തോടെ ലൈംഗികതയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ ഇതൊരിക്കലും ആവര്‍ത്തിക്കരുതെന്ന് സ്ത്രീ പറഞ്ഞെങ്കിലും പിന്നീട് വീട്ടിലെത്തിയ സലില്‍ ഇവരെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 

മുറി വാടകയ്ക്ക് നല്‍കാനുണ്ടെന്ന് പരസ്യം നല്‍കിയ സ്ത്രീയായിരുന്നു രണ്ടാമത്തെ ഇര. ഇത് അന്വേഷിച്ചെത്തിയ സലില്‍ പിന്നീട് ഫോണില്‍ ബന്ധപ്പെടുകയും വീട്ടിലെത്തുകയുമായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ബോധക്ഷയം ഉണ്ടായ സ്ത്രീയെ ഇയാള്‍ രണ്ട് തവണയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിന് ശേഷം തന്റെ ഫോണ്‍ നമ്പര്‍ എങ്ങനെ കൈക്കലാക്കിയെന്ന് ഇവര്‍ അന്വേഷിച്ചു. 

റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ വിവരം അറിയിച്ചതോടെയാണ് സലില്‍ 40-ഓളം സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചതായി കണ്ടെത്തിയത്. ഇതോടെയാണ് ഈ സ്ത്രീ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതും ഡോക്ടര്‍ കുരുങ്ങുന്നതും. 




കൂടുതല്‍വാര്‍ത്തകള്‍.