
















ഒരു വാര്‍ത്തയുടെ ഇരുവശവും അറിയാതെ പ്രതികരിക്കാന്‍ നില്‍ക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ അമ്മയെ കൂട്ടാനെത്തിയ മക്കള്‍ക്ക് നേരെ പോലീസ് അതിക്രമം എന്നായിരുന്നു ആദ്യത്തെ വാര്‍ത്ത. കേട്ടപാതി കേള്‍ക്കാത്ത പാതി മുസ്ലീം യുവാക്കള്‍ക്കെതിരെ അതിക്രമം നടക്കുന്നേയെന്ന് പരാതിയും, പ്രതിഷേധവും. പക്ഷെ ആ നുണയ്ക്ക് ഏതാനും മണിക്കൂറുകളുടെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.
വിമാനത്താവളത്തില്‍ മറ്റൊരാളെ അക്രമിച്ച കേസില്‍ പ്രതികളെ തടയാന്‍ ശ്രമിച്ച വനിതാ പോലീസുകാരെ അക്രമിക്കുകയും, ഒരാളുടെ മൂക്കിടിച്ച് പൊളിക്കുകയും ചെയ്തതോടെയാണ് കൂടുതല്‍ പോലീസുകാരെത്തി അക്രമികളെ കീഴടക്കിയത്. ഇതില്‍ ആദ്യത്തെ ഭാഗം മറച്ചുവെച്ചാണ് പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചത്. ഇതോടെ പോലീസിന് രൂക്ഷവിമര്‍ശനവും നേരിട്ടു.
ഇപ്പോള്‍ വനിതാ പോലീസുകാരെ ക്രൂരമായി അക്രമിച്ച കേസില്‍ പ്രതി 21-കാരന്‍ മുഹമ്മദ് ഫാഹിര്‍ അമാസിന് മൂന്നര വര്‍ഷം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിലെ സ്റ്റാര്‍ബക്‌സില്‍ മറ്റൊരാളെ അക്രമിച്ച കേസിലും അമാസിനെ ശിക്ഷിച്ചിരുന്നു.
'നിന്റെ അമ്മയോടാണ് ഇതുപോലെ ഏതെങ്കിലും പുരുഷന്‍ ചെയ്തിരുന്നതെങ്കില്‍ എങ്ങനെ തോന്നുമായിരുന്നു? നീ ചെയ്തത് ഭീരുത്വമാണ്', ലിവര്‍പൂള്‍ ലക്രൗണ്‍ കോടതിയില്‍ പിസി വാര്‍ഡ് പറഞ്ഞു. വിമാനത്തില്‍ അമ്മയെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് സ്റ്റാര്‍ബക്‌സില്‍ വെച്ച് അമാസും, സഹോദരന്‍ മുഹമ്മദ് അമാദും ഇസ്ലാമിയില്‍ എന്നയാളെ തലകൊണ്ട് ഇടിച്ചിരുന്നു. ഇത് തടയാനെത്തിയ പോലീസുകാര്‍ക്ക് നേരെയാണ് അക്രമം അരങ്ങേറിയത്.