CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 5 Seconds Ago
Breaking Now

യുകെ ഭവനവിപണി സ്തംഭനാവസ്ഥയില്‍; ഉയരുന്ന കടമെടുപ്പ് ചെലവുകള്‍ക്കൊപ്പം, ബേണ്‍ഹാമിന്റെ നികുതി 'ഷോക്കും' ഭയം; വീട് വാങ്ങുന്നവര്‍ക്ക് മുന്നോട്ട് കാലെടുത്ത് വെയ്ക്കാന്‍ ധൈര്യം പോരാ! കഴിഞ്ഞ മാസം അംഗീകരിച്ചത് കേവലം 56,205 മോര്‍ട്ട്‌ഗേജുകള്‍

സമ്മറില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്

ബ്രിട്ടന്റെ ഹൗസിംഗ് വിപണി സ്തംഭനാവസ്ഥയില്‍. ഒരു ഭാഗത്ത് കടമെടുപ്പ് ചെലവുകള്‍ ഉയരുന്നതിന്റെ ഭീതി വര്‍ദ്ധിക്കുമ്പോള്‍ മറുഭാഗത്ത് ഇടത് നിലപാടുകളുമായി ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇത് രണ്ടും ചേര്‍ന്ന് വിപണിയില്‍ വീട് വാങ്ങാന്‍ ആളുകള്‍ക്ക് ധൈര്യമില്ലാത്ത അവസ്ഥയാണ്. 

കഴിഞ്ഞ മാസം കേവലം 56,205 മോര്‍ട്ട്‌ഗേജുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മാസത്തിലെ 66,034 മോര്‍ട്ട്‌ഗേജുകളില്‍ നിന്നുമാണ് ഈ ഇറക്കം. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഇത്. 

ജനുവരി മുതല്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അഞ്ചില്‍ മൂന്ന് വീടുകളും വാങ്ങാന്‍ ആളെ കിട്ടിയിട്ടില്ലെന്നാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ലയുടെ റിസേര്‍ച്ച് വ്യക്തമാക്കുന്നത്. വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം വീടുകളുടെ വില്‍പ്പന 7 ശതമാനം താഴ്ന്നിട്ടുണ്ട്. 

'ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും, രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ചേര്‍ന്നാണ് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇടമില്ലാതാക്കിയത്. പ്രധാനമന്ത്രി മാറുന്നതും, ഭാവിയിലെ നികുതികള്‍ സംബന്ധിച്ച ചോദ്യങ്ങളും, ഓട്ടം ബജറ്റില്‍ ചെലവുകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളുമാണ് അനിശ്ചിതാവസ്ഥയിലേക്ക് എത്തിക്കുന്നത്', റിപ്പോര്‍ട്ട് പറഞ്ഞു. 

ഈ സമ്മറില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അടുത്ത മാസം കീര്‍ സ്റ്റാര്‍മറടെ പിന്‍ഗാമിയായി ബേണ്‍ഹാം അധികാരത്തിലേറുമെന്നാണ് പ്രതീക്ഷ. ഇടത് നിലപാടുകള്‍ ശക്തമായി പ്രയോഗിക്കുന്ന ബേണ്‍ഹാം വളര്‍ച്ചയ്ക്ക് പകരം ബെനഫിറ്റുകളെ പ്രേമിച്ചാല്‍ കാര്യം കൂടുതല്‍ പ്രതിസന്ധിയിലാകും. 




കൂടുതല്‍വാര്‍ത്തകള്‍.