CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 33 Seconds Ago
Breaking Now

ഞാനല്ല, ചെയ്തത് ചെകുത്താന്‍! 14 വയസ്സ് മാത്രമുള്ള സ്‌കൂള്‍ കുട്ടികളെ മദ്യത്തില്‍ മുക്കിയ ശേഷം ബലാത്സംഗം; മദ്യപിച്ചത് ഉള്ളില്‍ കടന്നുകൂടിയ ചെകുത്താനെന്ന് കോടതിയില്‍ വാദിച്ച് അഫ്ഗാന്‍ കുടിയേറ്റക്കാരന്‍?

മക്‌ഡോണാള്‍ഡ്‌സിന് മുന്നില്‍ വെച്ചാണ് പെണ്‍കുട്ടികളില്‍ ഒരാളെ പരിചയപ്പെട്ടത്

14 വയസ്സുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത അഫ്ഗാന്‍ കുടിയേറ്റക്കാരന്‍ ഇതിന്റെ കാരണങ്ങളെ കുറിച്ച് നടത്തിയത് വിചിത്ര വിശദീകരണം. താന്‍ മദ്യപിച്ച് ലക്കുകെട്ടത് 'സാത്താന്‍' കാരണമാണെന്നാണ് ഇയാള്‍ കോടതിയില്‍ അവകാശപ്പെട്ടത്. 

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വോഡ്ക നല്‍കി മയക്കിയ ശേഷമാണ് കുട്ടികളുടെ അബോധാവസ്ഥ മുതലെടുത്ത് ബലാത്സംഗത്തിനും, ലൈംഗിക ചൂഷണത്തിനും വിധേയമാക്കിയത്. 29-കാരന്‍ സുല്‍ത്താനി ബകാടാഷാണ് കേസിലെ പ്രതി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബോള്‍ട്ടണിലെ ഫ്‌ളാറ്റിലാണ് അക്രമം നടന്നത്. 

എന്നാല്‍ ബലാത്സംഗ കുറ്റവും, ലൈംഗിക പീഡനവും ഉള്‍പ്പെടെ കേസുകള്‍ ഇയാള്‍ നിഷേധിക്കുകയാണ്. 2022-ലാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയം തേടി ബകാടാഷ് യുകെയിലെത്തിയത്. ഏഴ് വര്‍ഷം ബ്രിട്ടീഷ് സൈന്യത്തിനൊപ്പം സേവനവും നല്‍കിയിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ടിരുന്ന അവസ്ഥയിലാണ് പീഡനങ്ങള്‍ നടന്നതെന്ന് ഇയാള്‍ കോടതിയില്‍ അവകാശപ്പെട്ടു. 

മക്‌ഡോണാള്‍ഡ്‌സിന് മുന്നില്‍ വെച്ചാണ് പെണ്‍കുട്ടികളില്‍ ഒരാളെ പരിചയപ്പെട്ടത്. ഇവര്‍ ഭക്ഷണം വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൈയില്‍ ആവശ്യത്തിന് പണമില്ലെന്ന് പറഞ്ഞു. പിന്നീട് ഇതേ പെണ്‍കുട്ടിയെ ആസ്ദയില്‍ വെച്ച് കാണുകയും, സ്‌നാപ്ചാറ്റ് വഴി മെസേജ് അയയ്ക്കുകയും ചെയ്തു. 

തനിക്ക് 18 വയസ്സായെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. സംഭവദിവസം പെണ്‍കുട്ടി അയച്ച സന്ദേശം കണ്ട് വോഡ്ക വാങ്ങി നല്‍കുകയും, ഇവരെ കുടിക്കാനായി ഫ്‌ളാറ്റില്‍ എത്തിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങി താനും കുടിച്ചു.ഇതിന് ശേഷം ബോധം നഷ്ടപ്പെട്ട തനിക്ക് എന്ത് സംഭവിച്ചെന്ന് പോലും അറിയില്ലെന്ന് ബകാടാഷ് വ്യക്തമാക്കുന്നു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.