CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 17 Seconds Ago
Breaking Now

എപ്സ്റ്റീന്‍ ബന്ധത്തില്‍ വീണ്ടും നാണംകെട്ട് സാറാ ഫെര്‍ഗൂസണ്‍; പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്ന വ്യാജ കമ്പനിയില്‍ മുന്‍ യോര്‍ക്ക് ഡച്ചസ് സന്ദര്‍ശനം നടത്തിയത് രണ്ട് തവണ; എപ്സ്റ്റീന്‍ അഭിമാനമെന്ന് ഇമെയില്‍

നിങ്ങളൊരു ഇതിഹാസമാണെന്നും, അഭിമാനമുണ്ടെന്നും വരെ സാറ തന്റെ മറുപടി ഇമെയിലില്‍ കുറിയ്ക്കുന്നു

ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ നാണംകെട്ട മുന്‍ യോര്‍ക്ക് ഡച്ചസിന് എതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എപ്സ്റ്റീന്റെ വ്യാജ ഓഫീസില്‍ രണ്ട് തവണ സാറാ ഫെര്‍ഗൂസണ്‍ സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കുട്ടിപ്പീഡനത്തിന് കേസുകള്‍ നേരിടുമ്പോഴായിരുന്നു ഇരകളെ പീഡനത്തിന് ഇരയാക്കിയ ഓഫീസില്‍ ഇവര്‍ എത്തിയത്. 

താന്‍ ജയിലിലായിരിക്കുമ്പോള്‍ ജോലി നടക്കാനായി സ്ഥാപിച്ച വ്യാജ കമ്പനിയായ പാം ബീച്ച് ഓഫീസിലാണ് 66-കാരി രണ്ട് തവണ എത്തിയത്. ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ നേരില്‍ കാണുകയും ചെയ്തു. 

ഒരു കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസില്‍ 12 മാസം ശിക്ഷ കഴിഞ്ഞ് എത്തിയ എപ്സ്റ്റീന്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. ഈ സമയത്തും ഫെര്‍ഗൂസണ്‍ ഇയാളെ കാണാനെത്തിയെന്നതാണ് ഞെട്ടിക്കുന്ന വിവരം.

സൗത്ത് ഓസ്‌ട്രേലിയന്‍ അവന്യൂവിലുള്ള ഓഫീസില്‍ വെച്ച് എപ്സ്റ്റീന്‍ തങ്ങളെ പീഡിപ്പിച്ചെന്ന് ഇരകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ ഓഫീസിലായിരുന്നു ഫ്‌ളോറിഡയില്‍ എത്തിയപ്പോള്‍ സാറാ ഫെര്‍ഗൂസണ്‍ സന്ദര്‍ശനം നടത്തിയത്. ഇതേക്കുറിച്ച് എപ്സ്റ്റീന്‍ ഇമെയിലില്‍ കത്തയയ്ക്കുകയും ചെയ്തു. 

അതേസമയം തന്റെ സ്‌പെഷ്യല്‍ ഫ്രണ്ടെന്നും, നിങ്ങളൊരു ഇതിഹാസമാണെന്നും, അഭിമാനമുണ്ടെന്നും വരെ സാറ തന്റെ മറുപടി ഇമെയിലില്‍ കുറിയ്ക്കുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ എപ്സ്റ്റീനെ കാണാന്‍ തന്റെ പെണ്‍മക്കളെ കൂട്ടി സാറ പോയെന്ന് മുന്‍പ് വെളിപ്പെട്ടിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.