CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 26 Seconds Ago
Breaking Now

എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ സ്ഥിതി ഗുരുതരം; നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളും അനാവശ്യമായി മരണപ്പെട്ടു; ഫ്രീസറുകളില്ലാത്തതിനാല്‍ ബാഗിലാക്കി പൊതിഞ്ഞ് ശരീരഭാഗങ്ങള്‍ റെഫ്രിജറേറ്റില്‍; എട്ട് ട്രസ്റ്റുകളില്‍ മോശം അവസ്ഥ

വീഴ്ചകളില്‍ രോഗികളോട് നോട്ടിംഗ്ഹാം ട്രസ്റ്റ് മാപ്പ് പറഞ്ഞിട്ടുണ്ട്

എട്ട് എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ മരിച്ചവരുടെ ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ. ഹ്യൂമന്‍ ടിഷ്യൂ അതോറിറിയുടെ റിപ്പോര്‍ട്ടിലാണ് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ഗുരുതര വീഴ്ചകള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 

ആശുപത്രി ട്രസ്റ്റില്‍ വീഴ്ചകള്‍ സാധാരണമായി മാറിയതോടെ നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളുമാണ് മരണത്തിനും, ഗുരുതര പരുക്കുകള്‍ക്കും ഇരയായത്. തങ്ങളുടെ മറ്റേണിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും എന്‍യുഎച്ച് എന്‍എച്ച്എസ് ട്രസ്റ്റിലെ മേധാവികള്‍ 'ഒന്നും ചെയ്തില്ലെന്ന്' റിപ്പോര്‍ട്ട് തയ്യാറാക്കിയ ചെയര്‍ ഡോണാ ഓക്‌ഡെന്‍ ചൂണ്ടിക്കാണിച്ചു. 

2016-ല്‍ മരിച്ച ഒരു കുഞ്ഞിന്റെ മൃതദേഹം ജീര്‍ണ്ണിച്ച് പോയതായി കണ്ടെത്തിയ സംഭവത്തോടെയാണ് നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ പ്രശ്‌നങ്ങള്‍ പുറത്തെത്തിയത്. അന്വേഷണം ആരംഭിച്ച എച്ച്ടിഎ ബോഡി ഓഡിറ്റ് മറ്റ് മൃതദേഹങ്ങളും സമാനമായ മോശം അവസ്ഥ നേരിടുകയാണെന്ന് കണ്ടെത്തി. ആവശ്യത്തിന് ഫ്രീസറുകള്‍ ഇല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ ബാഗില്‍ സീല്‍ ചെയ്ത് റെഫ്രിജറേറ്ററില്‍ വെയ്ക്കുന്നത് പോലുള്ള രീതികളാണ് ഇവിടെ നടന്നിരുന്നത്. 

വീഴ്ചകളില്‍ രോഗികളോട് നോട്ടിംഗ്ഹാം ട്രസ്റ്റ് മാപ്പ് പറഞ്ഞിട്ടുണ്ട്. എച്ച്ടിഎ മുന്നോട്ട് വെച്ച ആശങ്കകള്‍ പരിഹരിക്കാന്‍ നടപടി ആരംഭിച്ചതായി ട്രസ്റ്റ് അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.