CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 8 Seconds Ago
Breaking Now

ബേണ്‍ഹാം വരുന്നു, ഒപ്പം നികുതി വര്‍ദ്ധനവുകളും! ഇന്‍കം ടാക്‌സ് 50% വരെ വര്‍ദ്ധിക്കുമോ? ഫ്യൂവല്‍ ഡ്യൂട്ടിയിലെ ആശ്വാസം ഇനി പ്രതീക്ഷിക്കേണ്ട! ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന ബേണ്‍ഹാം വരുന്നത് നികുതിഭാരവുമായി?

ഒരു ദശകത്തിലേറെയായി ഫ്യൂവല്‍ ഡ്യൂട്ടി ഫ്രീസിംഗ് നിലവിലുണ്ട്

ലേബര്‍ പാര്‍ട്ടിയിലെ ഇടതുപക്ഷത്തിന് സ്‌നേഹമുള്ള നേതാവായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് ആന്‍ഡി ബേണ്‍ഹാം. എന്നാല്‍ രാജ്യത്തെ എല്ലാവിധ ജനങ്ങളും ഈ പ്രധാനമന്ത്രിയെ തിരിച്ച് സ്‌നേഹിക്കുമോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. 

കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന ആന്‍ഡി ബേണ്‍ഹാം ഒരു സെറ്റ് നികുതി വര്‍ദ്ധനവുകളും സമ്മാനിക്കുമെന്നാണ് മുന്നറിയിപ്പ്. ജീവിതകാലത്തെ ഏറ്റവും വലിയ മാറ്റം സമ്മാനിക്കുമെന്ന ബേണ്‍ഹാമിന്റെ പ്രഖ്യാപനം ഒരു മുന്നറിയിപ്പായി കാണാനാണ് സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. 

ഖജനാവ് നേരിടുന്ന 5 മില്ല്യണ്‍ പൗണ്ട് കമ്മി പരിഹരിക്കാന്‍ എളുപ്പവഴിയായി കണ്ടെത്തുക നികുതി വര്‍ദ്ധനവുകളെയാകും. ധനികരെയും, ഉയര്‍ന്ന വരുമാനക്കാരെയുമാണ് നികുതിയില്‍ മുക്കുകയെങ്കിലും ഇന്‍കം ടാക്‌സ് വര്‍ദ്ധനവ് കൂടി ഉള്‍പ്പെടുത്താന്‍ ബേണ്‍ഹാം തയ്യാറാകുമെന്നാണ് കരുതുന്നത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് വിരുദ്ധമായി ഇന്‍കം ടാക്‌സില്‍ 50% റേറ്റ് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. നിലവിലെ 45% ഇന്‍കം ടാക്‌സ് റേറ്റിന് പകരമാണ് ഇത്. 

ഇതിന് പുറമെ ഫ്യൂവല്‍ ഡ്യൂട്ടിയിലെ ആശ്വാസവും ഇല്ലാതാകാം. ഒരു ദശകത്തിലേറെയായി ഫ്യൂവല്‍ ഡ്യൂട്ടി ഫ്രീസിംഗ് നിലവിലുണ്ട്. എന്നാല്‍ ഈ മരവിപ്പിക്കല്‍ എടുത്തുമാറ്റി പ്രതിവര്‍ഷം 60 പൗണ്ട് മുതല്‍ 100 പൗണ്ട് വരെ കുടുംബങ്ങളുടെ ബില്ലില്‍ ചേര്‍ക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.