CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 29 Seconds Ago
Breaking Now

ജൂണ്‍ മാസം ഭവനവിലകള്‍ താഴ്ന്നു; എന്നിട്ടും ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 6000 പൗണ്ട് കൂടുതല്‍; ബ്രിട്ടീഷ് ഭവനവിപണിയുടെ ചിത്രം പുറത്തുവിട്ട് നേഷന്‍വൈഡ്

മേയ് മാസത്തില്‍ വീട് വാങ്ങാന്‍ അംഗീകരിച്ച മോര്‍ട്ട്‌ഗേജുകളുടെ എണ്ണം 14.9 ശതമാനം താഴ്ന്നു

ബ്രിട്ടനിലെ ഭവനവിലകള്‍ ജൂണ്‍ മാസത്തില്‍ താഴ്ന്നു. നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയുടെ ഏറ്റവും പുതിയ കണക്കുകളാണ് ഇത് സ്ഥിരീകരിച്ചത്. 

മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി വീടിന് 540 പൗണ്ട് താഴ്ന്ന് 277,484 പൗണ്ടിലേക്കാണ് എത്തിയത്. എന്നിരുന്നാലും വാര്‍ഷിക ശരാശരി വില മേയിലെ 1.7 ശതമാനത്തെ അപേക്ഷിച്ച് ജൂണില്‍ 2.2 ശതമാനത്തിലാണ്. 

ഇത് പ്രകാരം ജൂണിലെ വില ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 6000 പൗണ്ട് കൂടുതലാണ്. ബ്രിട്ടന്റെ ഹൗസിംഗ് വിപണി ആക്ടീവല്ലാത്ത മാസങ്ങളിലെ സീസണല്‍ ഇഫക്ട് കൂടി അഡ്ജസ്റ്റ് ചെയ്ത നിലയിലാണെന്നും നേഷന്‍വൈഡ് പറയുന്നു. Despite the monthly dip, annual house prices rose to 2.2 per cent in June, up from 1.7 per cent in May

മോര്‍ട്ട്‌ഗേജ് നിരക്കിലെ വര്‍ദ്ധനവ് മൂലം പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ആത്മവിശ്വാസം കുറയുന്നുണ്ട്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉയരാനുള്ള സമ്മര്‍ദങ്ങളും, രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. 

മേയ് മാസത്തില്‍ വീട് വാങ്ങാന്‍ അംഗീകരിച്ച മോര്‍ട്ട്‌ഗേജുകളുടെ എണ്ണം 14.9 ശതമാനം താഴ്ന്ന് 56,205 ആയാണ് താഴ്ന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. കൂടാതെ ജനുവരിയില്‍ ലിസ്റ്റ് ചെയ്ത അഞ്ചില്‍ മൂന്ന് വീടുകളും വില്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ലയും പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.