
















പിഎസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും നല്‍കി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാല്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഇന്ത്യയുടെ പ്രധാനമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാള്‍ ഉയര്‍ന്ന ശമ്പളമാണഅ പിഎസ് സി അംഗങ്ങള്‍ക്ക് നല്‍കുന്നത്.
2025 ലെ ശമ്പള പരിഷ്‌കരണ പ്രകാരം പിഎസ് സി ചെയര്‍മാനും 4.10 ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളമെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. നീതിബോധവും അര്‍ഹതയും യോഗ്യതയുമുള്ള കളങ്കരഹിതരെയാണ് പിഎസ് സിയുടെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കേണ്ടതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.