CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 22 Seconds Ago
Breaking Now

എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസ് കോളജിലായിപ്പോയി; അല്ലായിരുന്നെങ്കില്‍ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: എം.എം. മണിയുടെ വിവാദ പ്രസംഗം

അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്, കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്

എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി നടത്തിയ പ്രസംഗം വിവാദമായി. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ സംഘടിപ്പിച്ച അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു പരാമര്‍ശം.

 'ഉന്നത വിദ്യാഭ്യാസത്തിനായി പോയ അഭിമന്യുവിനെ നിഷ്ഠുരമായി കൊലപ്പെടുത്തി. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മള്‍ വെറുതേ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്, കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് കോളജിലായിപ്പോയി. അല്ലായിരുന്നെങ്കില്‍ ഒരുത്തനെയും വച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ലായിരുന്നു. അത് ഉറപ്പാണ്. എന്നാല്‍ ഇത് നമ്മള്‍ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെയുണ്ടല്ലോ...' എംഎം മണി പറഞ്ഞു.

ഈ പരാമര്‍ശം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വിമര്‍ശനം ശക്തമായി. ഒരു പൊതുനേതാവിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രസ്താവന നിയമവാഴ്ചയെയും ജനാധിപത്യ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.