CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 6 Seconds Ago
Breaking Now

മരിച്ച അച്ഛന്റെ സര്‍ക്കാര്‍ ജോലി സ്വന്തമാക്കാന്‍ അമ്മയെ കൊന്ന് അപകടമരണമാക്കാന്‍ ശ്രമിച്ച മകള്‍ അറസ്റ്റില്‍

റോഡപകടമെന്ന് തോന്നിപ്പിക്കും വിധം ആസൂത്രണം ചെയ്ത കൊലപാതകത്തില്‍ മകള്‍ ആയുഷി,ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്

അമ്മയെ കൊലപ്പെടുത്തി കാരുണ്യനിയമന പ്രകാരം സര്‍ക്കാര്‍ ജോലിയും കുടുംബ സ്വത്തും സ്വന്തമാക്കാന്‍ ശ്രമിച്ച കേസില്‍ മകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. റോഡപകടമെന്ന് തോന്നിപ്പിക്കും വിധം ആസൂത്രണം ചെയ്ത കൊലപാതകത്തില്‍ മകള്‍ ആയുഷി,ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേസില്‍ ഒരാള്‍ ഒളിവിലാണ്.

ജയ്പൂര്‍ പ്രതാപ് നഗര്‍ സ്വദേശിനിയായ നീരജ് ശര്‍മ്മ (45) ജൂലൈ 3-നാണ് അമിതവേഗതയിലെത്തിയ സ്‌കോര്‍പിയോ വാഹനം ഇടിച്ച് മരിച്ചത്. പ്രഥമദൃഷ്ട്യാ റോഡപകടമെന്ന് തോന്നിച്ച സംഭവത്തില്‍ നീരജ് ശര്‍മ്മയുടെ സഹോദരന്‍ രാകേഷ് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പോലീസ് അന്വേഷണത്തില്‍ അപകടം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രഞ്ജിത ശര്‍മ്മ വ്യക്തമാക്കി. കൊലപാതകം നടത്തുന്നതിനായി പ്രതികള്‍ ക്വട്ടേഷന്‍ സംഘത്തെ വാടകയ്ക്കെടുക്കുകയായിരുന്നു.

ഏകദേശം ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് വിജയ് കുമാര്‍ ശര്‍മ്മ മരിച്ചതിനെത്തുടര്‍ന്നാണ് നീരജ് ശര്‍മ്മയ്ക്ക് കോടതിയില്‍ ക്ലറിക്കല്‍ തസ്തികയില്‍ കാരുണ്യനിയമനം ലഭിക്കുന്നത്. എന്നാല്‍ ഈ ജോലി തനിക്ക് വേണമെന്ന് ആയുഷി ആവശ്യപ്പെട്ടിരുന്നു. അമ്മ ജോലിയില്‍ പ്രവേശിച്ചതോടെ ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് അമ്മാവനും മറ്റ് ബന്ധുക്കളുമായി ചേര്‍ന്ന് അമ്മയെ വകവരുത്താന്‍ ആയുഷി ഗൂഢാലോചന നടത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.