CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 11 Seconds Ago
Breaking Now

കൊല്‍ക്കത്തയിലെ തൃണമൂല്‍ പ്രതിഷേധത്തിനിടെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത ബാനര്‍ജി

ഈ വീഡിയോ ബിജെപി എം പി രാജു ബിസ്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി പ്രതിഷേധ മാര്‍ച്ചിനിടെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയില്‍, മമത ബാനര്‍ജി ജനക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ ഒരാള്‍ ജനങ്ങളെ നിയന്ത്രിക്കാനും അവര്‍ക്ക് പോകാന്‍ വഴി ഒരുക്കാനും ശ്രമിക്കുന്നത് കാണാം. തൊട്ടുപിന്നാലെ, പെട്ടെന്ന് ദേഷ്യം വന്ന മമത പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുകയായിരുന്നു.

ഈ വീഡിയോ ബിജെപി എം പി രാജു ബിസ്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

'ടി.എം.സി പ്രതിഷേധത്തിനിടെ മമത ബാനര്‍ജി ഒരാളുടെ മുഖത്തടിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മമതയ്ക്ക് വഴിമാറ്റാനും ശ്രമിക്കുകയായിരുന്നു ആ മനുഷ്യന്‍. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട മമത സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനെ തന്നെ അടിക്കുകയാണുണ്ടായത്,' രാജു ബിസ്ത എക്‌സില്‍ കുറിച്ചു.

ബാരുയിപൂരില്‍ 11 വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബല്ലിഗഞ്ച് ഫാരി മുതല്‍ ഹസ്ര മോര്‍ വരെ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.ഇതിനിടെയാണ് സംഭവം.

 




കൂടുതല്‍വാര്‍ത്തകള്‍.