CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes Ago
Breaking Now

ഇറാനില്‍ കനത്ത വ്യോമാക്രമണവുമായി അമേരിക്ക ; ഒരു കരാറിനായി തങ്ങളോട് ഇറാന്‍ കെഞ്ചുന്നുവെന്ന് ട്രംപ്

ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായ പശ്ചാത്താത്തലത്തില്‍ ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെ ഇറാനെതിരെ കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ബുഷെഹര്‍, ചാബഹാര്‍, ബന്ദര്‍ അബ്ബാസ്, സിറിക്, ജാസ്‌ക്, അബു മൂസ ദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കുകിഴക്കന്‍ നഗരമായ കോണറാക്കിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ഷഹറിലെ വിമാനത്താവള സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രദേശമായ സിറികില്‍ അമേരിക്ക കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

പ്രധാന തുറമുഖ നഗരമായ ചാബഹാറില്‍ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ചില സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ ബോംബാക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ നഗരമായ ബുഷെഹറിലും നിരവധി വ്യോമാക്രമണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ പ്രധാന ആണവ നിലയങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന നഗരമാണിത്. 

അമേരിക്കയുടെ പുതിയ സൈനിക നീക്കത്തിന് പിന്നാലെ, ഒരു കരാറിനായി ഇറാന്‍ തങ്ങളോട് കെഞ്ചുകയാണെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഒരു കരാറിനായി 'യാചിക്കുകയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായ പശ്ചാത്താത്തലത്തില്‍ ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. 

അമേരിക്കന്‍ സൈന്യം ഇറാനെതിരെ ആക്രമണം നടത്തിയതിന് ശേഷമാണ് ഇറാന്‍ ചര്‍ച്ചകള്‍ക്കായി സന്നദ്ധത അറിയിച്ചതെന്നാണ് ട്രംപിന്റെ വാക്കുകള്‍. എന്നാല്‍ ഏത് സൈനിക നീക്കത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നോ എപ്പോഴാണ് ഇറാന്‍ ബന്ധപ്പെട്ടതെന്നോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.  

 




കൂടുതല്‍വാര്‍ത്തകള്‍.