CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 44 Seconds Ago
Breaking Now

ടിക്ടോക്ക് ലൈവില്‍ ചുംബിച്ചു; ഇന്‍ഡോനേഷ്യയില്‍ യുവതിയ്ക്കും യുവാവിനും 21 വീതം ചൂരല്‍പ്രഹരം

22-കാരനും 25-കാരിയും ഫെബ്രുവരി 27-ന് കാറിലിരുന്ന് ടിക്ടോക് ലൈവില്‍ ചുംബിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ഏപ്രിലില്‍ ശരീഅത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്തോനേഷ്യയില്‍ ടിക്ടോക് ലൈവ് സംപ്രേഷണത്തിനിടെ ചുംബിച്ചതിന് വിവാഹിതരല്ലാത്ത യുവാവിനും യുവതിക്കും പൊതുസ്ഥലത്ത് 21 വീതം ചൂരലടി ശിക്ഷ. ശരീഅത്ത് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ക്ക് മുന്നില്‍ ബന്ദ ആചെയിലെ ബുസ്താനുസ്സലാതിന്‍ സിറ്റി പാര്‍ക്കില്‍ വ്യാഴാഴ്ച ശിക്ഷ നടപ്പാക്കി.

22-കാരനും 25-കാരിയും ഫെബ്രുവരി 27-ന് കാറിലിരുന്ന് ടിക്ടോക് ലൈവില്‍ ചുംബിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ഏപ്രിലില്‍ ശരീഅത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം 25 ചൂരല്‍പ്രഹരമായിരുന്നു കോടതി വിധിച്ചിരുന്നത്. എന്നാല്‍ നാല് മാസം കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ ശിക്ഷ 21 എണ്ണമായി കുറച്ചു. സംഭവവുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണും യുഎസ്ബി ഡ്രൈവും കോടതി നശിപ്പിക്കാനും ഉത്തരവിട്ടു.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ശരീഅത്ത് നിയമം ഔദ്യോഗികമായി നടപ്പാക്കുന്ന ഏക പ്രവിശ്യയാണ് ആചെ. വിവാഹേതര ബന്ധം, ചൂതാട്ടം, മദ്യപാനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പൊതുജനമധ്യേ ചൂരലടി നല്‍കും.

അതേസമയം, ഈ ശിക്ഷയെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ശക്തമായി അപലപിച്ചു. പൊതുജനങ്ങള്‍ക്കു മുന്നില്‍ ചൂരല്‍പ്രഹരം നല്‍കുന്നത് ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ ശിക്ഷയാണെന്നു വിമര്‍ശനമുയരുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.