
















ചരിത്രത്തില്‍ ആദ്യമായാണ് നോര്‍വേ ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. സെമിയില്‍ കൊമ്പു കോര്‍ക്കുന്നതാകട്ടെ ഇംഗ്ലണ്ടിനോടും. എര്‍ലിങ് ഹാളണ്ട് എന്ന ഒരു പേരാണ് ഇംഗ്ലണ്ട് ആരാധകരുടെ പേടിയും.
11ാം തവണയാണ് ഇംഗ്ലണ്ട് അവസാന എട്ടില്‍ ഇടം പിടിക്കുന്നത്. 1966 ല്‍ കിരീടം ചൂടിയ ഇംഗ്ലണ്ട് 1990 ലും 2018 ലും അവസാനമായി സെമിയിലെത്തിയത്.നാലു വര്‍ഷം മുമ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ ഇംഗ്ലണ്ട് ഇക്കുറി കപ്പ് പ്രതീക്ഷയിലാണ് യാത്ര.
നോര്‍വേയുടെത് അവിശ്വസനീയമായ യാത്രയാണ്. നാലു മത്സരങ്ങളില്‍ നിന്ന് ഏഴു ഗോളുകള്‍ നേടിയ ഹാളണ്ട് എംബപെയ്ക്കും മെസ്സിക്കുമൊപ്പം ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തിലാണ്. അതിനിടെ മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ഡിഫന്‍ഡര്‍ ക്വാന്‍സ മത്സരത്തില്‍ പുറത്തിരിക്കും.
ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വലുതാണ്. ഹാരി കെയ്‌നും ജുഡ് ബെല്ലിങ്മും ചേര്‍ന്നുള്ള ആക്രമണ നിര മികച്ച ഫോിലാണ്. പ്രതിരോധത്തില്‍ വിള്ളലുണ്ടായില്ലെങ്കില്‍ നോര്‍വേയെ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്.
ലോകകപ്പില്‍ നോര്‍വേയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍ വരുന്നത് ആദ്യമാണ്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സെമി ഫൈനലിലേക്ക് യോഗ്യത നേടാം. അര്‍ജന്റീന സ്വിറ്റസര്‍ലന്‍ഡ് മത്സരത്തിലെ വിജയികളായിരിക്കും സെമിയില്‍ എതിരാളികളാവുക.