
















അമ്മയ്‌ക്കൊപ്പം ഉറങ്ങികിടന്ന ജസീക്കയുടെ അപകടവും തുടര്‍ന്നുള്ള മരണവും യുകെ മലയാളികളെയാകെ വേദനയിലാഴ്ത്തിയ സംഭവമാണ്. ഇപ്പോഴിതാ ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങുകയാണ് യുകെ മലയാളി സമൂഹം. മേയ് 25നായിരുന്നു ആ വേര്‍പാട്.അമ്മയ്‌ക്കൊപ്പം ഉറങ്ങിയ കുഞ്ഞ് പുലര്‍ച്ചെ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നര മാസത്തിന് ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയിരിക്കുന്നത്. ജസീക്കയ്ക്ക് 15 തിങ്കളാഴ്ച യുകെ മലയാളികള്‍ വിടയേകും.
ലിറ്റിന്‍ഹാംപ്ടണിലെ സെന്റ് കാതറിന്‍ ചര്‍ച്ചിലാണ് സംസ്‌കാരം നടക്കുക. രാവിലെ 9 മണിക്ക് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശ്രുശ്രൂഷകളും നടക്കും.
അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസിക്ക.
അഞ്ച് മാസം മാത്രം പ്രായമുള്ള ഈ പൊന്നമോനയുടെ മാമോദീസാ ചടങ്ങുകള്‍ നാട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് തിരിച്ചു വന്നതിന് പിന്നാലെയാണ് വിധി ക്രൂരത കാണിച്ചത്.മാതാപിതാക്കള്‍ യുകെയില്‍ കെയര്‍ഹോം ജീവനക്കാരാണ്.