CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 9 Seconds Ago
Breaking Now

12കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; കൊല്ലത്തിന് അഭിമാന നേട്ടം

കൊല്ലം മാടന്‍നട മിന്‍ഷാ മന്‍സിലില്‍ അബ്സിന്‍ സനൂജ് സെയ്ദ് മുഹമ്മദിന്റെയും ബെനീറ്റയുടെയും മകളാണ് നൗറിന്‍.

യുകെയില്‍ മലയാളി സമൂഹത്തിന് അഭിമാനമായി 12കാരി നൗറിന്‍ അബ്സിന്‍ സനൂജ്. കൊല്ലം സ്വദേശിയായ നൗറിന്‍, ഈസ്റ്റ് റൈഡിങ് ഓഫ് യോര്‍ക്ക്ഷയര്‍ കൗണ്‍സിലിന്റെ ആദ്യത്തെ യങ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

കൊല്ലം മാടന്‍നട മിന്‍ഷാ മന്‍സിലില്‍ അബ്സിന്‍ സനൂജ് സെയ്ദ് മുഹമ്മദിന്റെയും ബെനീറ്റയുടെയും മകളാണ് നൗറിന്‍. നിലവില്‍ യുകെയിലെ സൗത്ത് ഹന്‍സ്ലി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന നൗറിന്‍, മൂന്നാം ക്ലാസ് വരെ തൃശൂരിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. കുടുംബം വര്‍ഷങ്ങളായി യുകെയിലാണ് താമസിക്കുന്നത്.

നൗറിന്റെ പിതാവ് ഹള്‍ നഗരത്തില്‍ എന്‍ജിനീയറായും മാതാവ് അക്കൗണ്ടന്റായും ജോലി ചെയ്യുന്നു. സഹോദരന്‍ അമീന്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഒരു വര്‍ഷമാണ് യങ് മേയറുടെ കാലാവധി. യുവജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും കൗണ്‍സിലിലേക്ക് എത്തിക്കുക, ദേശീയ-പ്രാദേശിക ദിനാഘോഷങ്ങളിലും ഔദ്യോഗിക പരിപാടികളിലും ചെയര്‍മാനോടൊപ്പം പങ്കെടുക്കുക, യുവജനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന് പാലമായി പ്രവര്‍ത്തിക്കുക തുടങ്ങിയ പ്രധാന ഉത്തരവാദിത്വങ്ങളാണ് യങ് മേയറിനുള്ളത്.

പ്രായം കുറഞ്ഞ ഈ നേട്ടത്തിലൂടെ യുകെയിലെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് കൊല്ലം സ്വദേശികള്‍ക്കും അഭിമാന നിമിഷമാണ് നൗറിന്‍ സമ്മാനിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.