CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 22 Seconds Ago
Breaking Now

സിനിമയില്‍ അവസരമെന്ന പേരില്‍ വീട്ടില്‍ വിളിച്ചുവരുത്തി ; പാനീയത്തില്‍ ലഹരി നല്‍കി പീഡിപ്പിച്ചു ; നടിയുടെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍

33 കാരിയായ നടിയുടെ പരാതിയില്‍ ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പുതിയ സിനിമയില്‍ അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ അറസ്റ്റില്‍. 'ജോരു കാ ഗുലാം', 'ബഡേ ദില്‍വാല' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകന്‍ ഷക്കീല്‍ നൂറാനിയാണ് അറസ്റ്റിലായത്.

33 കാരിയായ നടിയുടെ പരാതിയില്‍ ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ ബോറിവലി ഹോളിഡേ കോടതിയില്‍ ഹാജരാക്കിയ നൂറാനിയെ ഓഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

2016-ല്‍ ലോഖണ്ഡ്വാലയില്‍ നടന്ന ഒരു അവാര്‍ഡ് ചടങ്ങിനിടെയാണ് പരാതിക്കാരി നൂറാനിയെ ആദ്യമായി കണ്ടതെന്നാണ് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വരാനിരിക്കുന്ന സിനിമയില്‍ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നൂറാനി തന്നെ സമീപിച്ചതായും വിളിച്ചുവരുത്തിയതായും നടി പറയുന്നു.

കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയാണ് ബലാല്‍സംഗം ചെയ്തത്. പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ബലാത്സംഗം ചെയ്യുന്നതിന്റെ വിഡിയോ ചിത്രീകരിച്ച നൂറാനി ഇതുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്യുകയും വീണ്ടും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. പൊലീസിലോ പുറത്തോ പറഞ്ഞാല്‍ വിഡിയോ പുറത്തുവിടുമെന്നാണ് സംവിധായകന്‍ ഭീഷണിപ്പെടുത്തിയത്.

പല തവണ ലൈംഗികാതിക്രമം നടന്നതായി പരാതിക്കാരി ആരോപിച്ചിട്ടുണ്ട്.

ലൈംഗികബന്ധത്തിന് ശേഷം നൂറാനി ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കിയതായും പരാതിയില്‍ പറയുന്നുണ്ട്. 2026-ല്‍ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം തേടി മുംബൈയില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.