CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 14 Seconds Ago
Breaking Now

'ശുദ്ധമായ പെട്രോള്‍ നിങ്ങളുടെ അച്ഛന്റെ വീട്ടില്‍ നിന്ന് വരുമോ?'; ഇ20 പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി

രാജ്യത്ത് ശുദ്ധമായ പെട്രോള്‍ ലഭ്യമല്ലെങ്കില്‍ അത് എവിടെനിന്നാണ് ലഭിക്കുകയെന്നും ബദല്‍ ഇന്ധനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ പെട്രോളും ഡീസലും എവിടെനിന്ന് ലഭിക്കുമെന്നും മിശ്ര ചോദിച്ചു.

പെട്രോളില്‍ എഥനോള്‍ ചേര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇ20 പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ അധിക്ഷേപവുമായി റേവയില്‍ നിന്നുള്ള ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്ര. 'ശുദ്ധമായ പെട്രോള്‍ നിങ്ങളുടെ പിതാവിന്റെ വീട്ടില്‍നിന്ന് വരുമോ?' എന്നായിരുന്നു പ്രതിഷേധക്കാരോടുള്ള അദ്ദേഹത്തിന്റെ പരിഹാസം.

രാജ്യത്ത് ശുദ്ധമായ പെട്രോള്‍ ലഭ്യമല്ലെങ്കില്‍ അത് എവിടെനിന്നാണ് ലഭിക്കുകയെന്നും ബദല്‍ ഇന്ധനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ പെട്രോളും ഡീസലും എവിടെനിന്ന് ലഭിക്കുമെന്നും മിശ്ര ചോദിച്ചു. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഉത്പാദിപ്പിക്കുന്നത് ആകെ 20 ശതമാനം മാത്രമാണ്. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എണ്ണ ടാങ്കറുകള്‍ക്ക് പലപ്പോഴും 18,000 കിലോമീറ്റര്‍ വരെ അധികദൂരം സഞ്ചരിക്കേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും മിശ്ര വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതല്‍ എഥനോള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമായ ബ്രസീലില്‍ വാഹനങ്ങള്‍ 100 ശതമാനം എഥനോള്‍ ഉപയോഗിച്ച് ഓടുന്നുണ്ടെന്നും ഇന്ത്യന്‍ വാഹനങ്ങള്‍ക്കും ഇതിന് പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എന്‍ജിന് തകരാറുണ്ടാക്കില്ലെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇതിനെതിരായ പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നും എംപി അവകാശപ്പെട്ടു. എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് എന്‍ജിന്‍ തുരുമ്പ് പിടിക്കുകയോ വാഹനത്തിന്റെ ആയുസ്സ് കുറയുകയോ ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.