CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 58 Seconds Ago
Breaking Now

'അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചുമാറ്റി, മരത്തടികള്‍ ഉപയോഗിച്ചും നൈലോണ്‍ കയറുകൊണ്ടും മര്‍ദ്ദനം'; രേണുകസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശന് കുരുക്കായി സഹായിയുടെ മൊഴി

നടിയും കാമുകിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാരോപിച്ചായിരുന്നു രേണുകസ്വാമിയെ ദര്‍ശന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

കന്നഡ നടന്‍ ദര്‍ശന്‍ പ്രതിയായ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു രേണുകസ്വാമി കൊലക്കേസ്. ദര്‍ശന്റെ കടുത്ത ആരാധകന്‍ കൂടിയായ രേണുക സ്വാമി പവിത്രക്ക് അശ്ലീല സന്ദേശമയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ജൂണ്‍ 8നാണ് ഒരു ഫാര്‍മസി കമ്പനിയില്‍ ജോലി ചെയ്യുന്ന രേണുകയെ ചിത്രദുര്‍ഗയില്‍ നിന്നും തട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്ന് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തുകയും ചെയ്തു. രേണുകസ്വാമിയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു.

മരിക്കുന്നതിനു മുന്‍പ് രേണുക സ്വാമിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രേണുക സ്വാമിയെ മരത്തടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകള്‍ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. സ്വാമിയെ അടിക്കാന്‍ ദര്‍ശന്‍ ഉപയോഗിച്ച തുകല്‍ ബെല്‍റ്റും പൊലീസ് കണ്ടെടുത്തിയിരുന്നു.

ഇപ്പോഴിതാ രേണുകസ്വാമി വധക്കേസില്‍ നടന്‍ ദര്‍ശനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹായിയും കേസിലെ 14-ാം പ്രതിയുമായ പ്രദോഷ്. ദര്‍ശന്‍ രേണുകസ്വാമിയെ ആസുത്രിതമായി കൊലപ്പെടുത്തിയതിന്റേയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പ്രദോഷ് പറയുന്നത്. അതേസമയം തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് പ്രദോഷ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.

നടിയും കാമുകിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാരോപിച്ചായിരുന്നു രേണുകസ്വാമിയെ ദര്‍ശന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. രേണുകസ്വാമിയെ ദര്‍ശന്‍ ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തെന്ന് പ്രദോഷിന്റെ മൊഴിയിയിലുണ്ട്. മര്‍ദനമേറ്റ് രേണുകസ്വാമിയുടെ തലയില്‍ നിന്നും രക്തം ഒഴുകിയിരുന്നു. എന്നിട്ടും പവിത്ര ഗൗഡയോട് ചെരുപ്പുകൊണ്ട് രേണുകസ്വാമിയെ അടിക്കാന്‍ ആവശ്യപ്പെട്ടു. അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചുമാറ്റിയ ശേഷം മരത്തടികള്‍ ഉപയോഗിച്ചും നൈലോണ്‍ കയറുകൊണ്ടും പ്രതികളായ നന്ദിഷ്, പവന്‍, നാഗരാജ് എന്നിവര്‍ രേണുകസ്വാമിയെ മര്‍ദിച്ചു.

രേണുകസ്വാമിയെ വാഹനത്തിനുള്ളിലിട്ട് തൂക്കിക്കൊല്ലാന്‍ ശ്രമിച്ചു എന്നും പ്രദോഷ് മൊഴി നല്‍കി. ദര്‍ശന്‍ നൈലോണ്‍ കയര്‍ ഉപയോഗിച്ച് രേണുകസ്വാമിയുടെ കയ്യിലും പുറത്തും പലതവണ അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തു. ഒടുവില്‍ മര്‍ദനം താങ്ങാനാവാതെ രേണുകസ്വാമി കുഴഞ്ഞുവീണപ്പോള്‍ ദര്‍ശന്‍ ഇയാളുടെ നെഞ്ചില്‍ രണ്ടു കാലും വച്ചമര്‍ത്തിയെന്നും പ്രദോഷ് പറയുന്നു. പിന്നീട് തെളിവ് നശിപ്പിക്കാനും മറ്റൊരു കഥ തയാറാക്കാനും ദര്‍ശനും സംഘവും തീരുമാനിച്ചെന്നും സാമ്പത്തിക തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ക്ക് ദര്‍ശന്‍ ലക്ഷങ്ങള്‍ നല്‍കിയെന്നും മൊഴിയില്‍ പറയുന്നു.

കൂടാതെ രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളിക്കടുത്ത് ഡ്രെയിനേജില്‍ തള്ളുകയും ചെയ്തു. നടന്‍ ദര്‍ശനില്‍ നിന്നും മറ്റു പ്രതികളില്‍ നിന്നും വധഭീഷണിയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും പ്രദോഷ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരന്‍ ആയിരുന്ന രേണുകസ്വാമി ജൂണ്‍ 9നാണ് കൊല്ലപ്പെടുന്നത്. ആദ്യം ഇതൊരു ആത്മഹത്യയാണെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ പീന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 2024 ജൂണ്‍ 11ന് മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.