CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 19 Seconds Ago
Breaking Now

തൊഴില്‍ അന്വേഷകര്‍ക്ക് ദുഃഖവാര്‍ത്ത, മോര്‍ട്ട്‌ഗേജുകാര്‍ക്ക് സന്തോഷവും! വേക്കന്‍സികള്‍ കുറച്ച് യുകെ കമ്പനികള്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത കുറയുന്നു

പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ ശ്രമങ്ങള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്

ജൂണ്‍ മാസത്തിലും തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ച് യുകെ എംപ്ലോയേഴ്‌സ്. യുകെയില്‍ വേക്കന്‍സികളുടെ എണ്ണം താഴേക്ക് പോകുന്ന ട്രെന്‍ഡ് തുടരുകയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പറയുന്നു. തൊഴില്‍ അന്വേഷകരെ ബുദ്ധിമുട്ടിപ്പിക്കുന്ന കാര്യമാണെങ്കിലും ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിക്ക് ഇത് ആശ്വാസവാര്‍ത്തയാണ്. തൊഴില്‍ വിപണി ഇടിയുന്നത് മൂലം പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പിന്‍വാങ്ങാന്‍ ഇടയാക്കുമെന്നതാണ് ഇതിന് കാരണം. 

മേയ് മാസത്തില്‍ നിന്നും ജൂണിലേക്ക് എത്തിയപ്പോള്‍ പേറോള്‍ഡ് എംപ്ലോയീസിന്റെ എണ്ണത്തില്‍ 13,000-ന്റെ കുറവാണ് വന്നത്. ജൂലൈയില്‍ മറ്റൊരു 13,000 കൂടി കുറഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍. തൊഴിലില്ലായ്മ രണ്ടാം പാദത്തില്‍ 4.9 ശതമാനത്തിലാണ്. ജോബ് വേക്കന്‍സികള്‍ ജൂലൈ വരെ മൂന്ന് മാസങ്ങളില്‍ 707,000 ആയും കുറഞ്ഞു. ഉയര്‍ന്ന ചെലവുകള്‍ യുകെ തൊഴില്‍ വിപണി മേധാവികളെ പുതിയ വേക്കന്‍സികള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും തടയുന്നുവെന്നാണ് വ്യക്തമാകുന്നത്. 

ബ്രിട്ടീഷ് ജോലിക്കാരുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ ശ്രമങ്ങള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഹയറിംഗ് കുറയുന്നതെന്നതിനാല്‍ യുവാക്കളാണ് ഇതിന്റെ ഷോക്ക് ശരിക്കും അറിയുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം തൊഴില്‍ വിപണി ദുര്‍ബലമായി തുടരുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ നിലവിലെ പലിശ നിരക്ക് 3.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചേക്കാം. ഇറാന്‍ സംഘര്‍ഷം മൂലം ഉയരുന്ന എനര്‍ജി വിലകള്‍ തിരിച്ചടിയാണെങ്കിലും രാജ്യത്തെ തൊഴില്‍ വിപണി ദുര്‍ബലമാകുന്നത് സ്ഥിതി ബാലന്‍സ് ചെയ്താല്‍ പലിശ തല്‍ക്കാലത്തേക്ക് ഉയരാതെ രക്ഷപ്പെടും. 




കൂടുതല്‍വാര്‍ത്തകള്‍.