CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 54 Minutes 43 Seconds Ago
Breaking Now

കുട്ടി താഴെനിന്ന് ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി; ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

കുട്ടി താഴെനിന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി.

അമ്പലപ്പുഴയില്‍ ട്രെയിന്‍ തട്ടി ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്ന നിഗമനത്തില്‍ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

കുട്ടി താഴെനിന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. കുട്ടി കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാന്‍ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങള്‍ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പൊലീസ്. കുട്ടി റെയില്‍വേ ട്രാക്കിലേക്ക് കയറിയതില്‍ നാട്ടുകാര്‍ അസ്വാഭാവികത സംശയിച്ചിരുന്നു. എന്നാല്‍ ലോക്കോ പൈലറ്റിന്റെ മൊഴിയോടെ ദുരൂഹത നീങ്ങുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.