CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Minutes 4 Seconds Ago
Breaking Now

യുകെ മലയാളിയ്‌ക്കെതിരെ പരാതി ; മകള്‍ക്കു മുന്നിലും ലൈംഗീക വൈകൃതം കാണിച്ചെന്ന അമ്മയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ ചുമത്തിയില്ല

പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതില്‍ പ്രതിഷേധം. നാലു വയസ്സുകാരിയായ മകള്‍ക്ക് മുന്നില്‍ പ്രതി ലൈംഗീക അതിക്രമം കാണിച്ചെന്ന് അമ്മ മൊഴി നല്‍കിയിട്ടും പൊലീസ് പോക്‌സോ ചുമത്താന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

പ്രതി കുട്ടിക്ക് മുന്നില്‍ ലൈംഗീക വൈകൃതം നടത്തിയെന്ന് വ്യക്തമാക്കുന്ന പരാതിക്കാരിയുടെ ഓഡിയോ സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമേ പോക്‌സോ വകുപ്പ് ചുമത്തുന്നതില്‍ അന്തിമ തീരുമാനമെടുക്കൂ എന്നാണ് പൊലീസിന്റെ വിശദീകരണം. കൗണ്‍സിലിങിന് ശേഷം കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാകുക. പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നാരോപിച്ചും പോക്‌സോ കേസ് വൈകുന്നതിലും പ്രതിഷേധിച്ച് യുവതിയുടെ കുടുംബം മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.

യുകെയില്‍ താമസിച്ചിരുന്ന ദമ്പതികള്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. വിദേശത്തുവച്ചും നാട്ടില്‍ വച്ചും വീടുകളിലുമായി യുവതിയുടേയും നാലു വയസുകാരിയായ മകളുടേയും സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് രഹസ്യായി പകര്‍ത്തുകയായിരുന്നു. ഇതു ചോദ്യം ചെയ്തതിന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയതായും യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. നിലവില്‍ ഒളിവില്‍ കഴിയുന്ന പ്രതിക്കായി കൊട്ടിയം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. യുവതി വിവാഹ മോചന ഹര്‍ജി നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റുകളില്‍ നിന്ന് നഗ്ന വീഡിയോകള്‍ നീക്കം ചെയ്യാനുള്ള നിയമ നടപടികളും തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.