CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 46 Seconds Ago
Breaking Now

സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ടില്ല ; മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ

പൊലീസ് അയച്ച പോസ്റ്റുകള്‍ നീക്കം ചെയ്തതിന്റെ കാരണം തേടി സൈബര്‍ പൊലീസ് അയച്ച നോട്ടീസിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി വി ഡി സതീശനെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തതില്‍ വിശദീകരണവുമായി മെറ്റ. സ്വകാര്യ വാര്‍ത്താ ചാനലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവ് മൂലമാണെന്ന് മെറ്റ വ്യക്തമാക്കി. സര്‍ക്കാരിന്റെയോ കോടതിയുടെയോ പൊലീസിന്റെയോ ഇടപെടലുകള്‍ ഉണ്ടായില്ലെന്നും മെറ്റ അറിയിച്ചു.

പൊലീസ് അയച്ച പോസ്റ്റുകള്‍ നീക്കം ചെയ്തതിന്റെ കാരണം തേടി സൈബര്‍ പൊലീസ് അയച്ച നോട്ടീസിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നീക്കം ചെയ്ത പോസ്റ്റുകള്‍ ഈ മാസം 15-ന് പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നായിരുന്നു അവകാശവാദം. ഇക്കാര്യം തള്ളിക്കളയുന്നതാണ് മെറ്റയുടെ വിശദീകരണം.

വാര്‍ത്തകള്‍ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക പിഴവ് ആണെന്ന് മെറ്റ മറുപടി നല്‍കി. പൊലീസ് ചോദിച്ച ഏഴ് ചോദ്യങ്ങള്‍ക്കാണ് മെറ്റ രേഖാമൂലം മറുപടി നല്‍കിയത്. സൈബര്‍ ഡിവിഷന്‍ എസ് പി അങ്കിത് ആഗോകാണ് കത്ത് നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.