CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Minutes 5 Seconds Ago
Breaking Now

കണ്ണില്‍ മുളകുവെള്ളം ഒഴിച്ചു, നഖത്തില്‍ ഈര്‍ക്കില്‍ കയറ്റി; കോഴിക്കോട് 12 കാരന് നേരെ ക്രൂരപീഡനം

വീട്ടുകാര്‍ മോഷണം പോയെന്ന് ആരോപിച്ച വസ്തു പിന്നീട് കണ്ടെത്തിയിരുന്നുവെങ്കിലും കുട്ടിയെ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്.

കോഴിക്കോട് കൊടുവള്ളിയില്‍ മോഷണശ്രമം ആരോപിച്ച് 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിക്ക് ഉത്തരവിട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി). വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട ശേഷം കുട്ടിയെ നിഷ്ഠൂരമായി ഉപദ്രവിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

വീട്ടുകാര്‍ മോഷണം പോയെന്ന് ആരോപിച്ച വസ്തു പിന്നീട് കണ്ടെത്തിയിരുന്നുവെങ്കിലും കുട്ടിയെ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടുകയും, മുറിവുകളില്‍ മുളകുപൊടി പുരട്ടുകയും, കണ്ണില്‍ മുളകുവെള്ളം ഒഴിക്കുകയും, കാല്‍നഖത്തിനിടയില്‍ ഈര്‍ക്കില്‍ കയറ്റുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി മര്‍ദനമേറ്റ കുട്ടി, അര്‍ധരാത്രിയില്‍ അവിടെനിന്ന് രക്ഷപ്പെട്ട് വഴിയാത്രക്കാരന്റെ സഹായത്തോടെയാണ് പൊലീസില്‍ എത്തിയത്. എന്നാല്‍ വിവരം അറിയിച്ചിട്ടും പൊലീസ് തുടര്‍നടപടി സ്വീകരിച്ചില്ലെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിന്റെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് വിഷയം കോഴിക്കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഉടന്‍തന്നെ ഇടപെട്ട സിഡബ്ല്യുസി, സമഗ്രമായ അന്വേഷണം നടത്തി ഉടന്‍ നടപടിയെടുക്കാന്‍ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ കൗണ്‍സലിങ് നല്‍കിയതിനുശേഷം കുട്ടിയെ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.