CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 53 Seconds Ago
Breaking Now

വീണയുടെ ഹവാല ഇടപാടിലും വ്യാജ സിമ്മിലും കൂടുതല്‍ അന്വേഷണം; സിം കാര്‍ഡ് എടുത്തത് നന്ദുലാലിന്റെ പേരില്‍

വീണയുടെ ഡയറിയിലെ കൈയെഴുത്ത് പ്രതികളില്‍ നിന്ന് ദുബായിയിലേയ്ക്ക് 85 ലക്ഷത്തിന്റെ ഹവാല ഇടപാട് നടന്നെന്നാണ് സൂചന ലഭിച്ചെന്നും, 20.5 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയിരുന്നെന്നുമാണ് ഇഡി കണ്ടെത്തല്‍.

സിഎംആര്‍എല്‍ - എക്സാലോജിക് മാസപ്പടി കേസില്‍ ടി വീണയുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). 85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇ ഡി കണ്ടെത്തല്‍. ഇത് എന്തിനുവേണ്ടിയെന്ന് അന്വേഷണം നടത്തും. ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന സംശയവും ഇ ഡിക്കുണ്ട്. കോഴിക്കോട് നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചോദ്യംചെയ്യലും അടുത്ത ആഴ്ച ആരംഭിക്കും. വീണടിയെ വീണ്ടും വിളിപ്പിക്കും.

മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളാണ് ഇ ഡി പുറത്തുവിട്ടത്. വീണയുടെ ഡയറിയിലെ കൈയെഴുത്ത് പ്രതികളില്‍ നിന്ന് ദുബായിയിലേയ്ക്ക് 85 ലക്ഷത്തിന്റെ ഹവാല ഇടപാട് നടന്നെന്നാണ് സൂചന ലഭിച്ചെന്നും, 20.5 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയിരുന്നെന്നുമാണ് ഇഡി കണ്ടെത്തല്‍.

വരുമാനത്തില്‍ അധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ, മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഇന്റര്‍നെറ്റ് റൂട്ടറിന് വേണ്ടി ഉപയോഗിച്ചെന്നുമാണ് ഇ ഡി പത്രക്കുറിപ്പിലൂടെ അറിയിക്കുന്നത്. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ നന്ദുലാലിന്റെ പേരിലുള്ളതാണ് സിം കാര്‍ഡ്. 2024 മുതല്‍ വീണ നന്ദുലാലിന്റെ പേരിലുള്ള സിം ഉപയോഗിച്ചു. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നും എന്താവശ്യത്തിനാണെന്ന് സിം എടുത്തതെന്നു തനിക്കറിയില്ലെന്നും നന്ദുലാല്‍ മൊഴി നല്‍കി.

വ്യാജ സിം ഉപയോഗിച്ചത് ഇന്റര്‍നെറ്റ് കോളുകള്‍ക്കാണ് എന്ന് ഇ ഡി കണ്ടെത്തി. അനധികൃത പണമിടപാടുകള്‍ക്കാണ് ഇന്റര്‍നെറ്റ് കോള്‍ ഉപയോഗിച്ചതെന്നും ഇ ഡി വ്യക്തമാക്കുന്നു.

ഡയറില്‍ നിന്നുകിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടത്തിയ റെയ്ഡില്‍ ഇലട്രോണിക് ഉപകരണങ്ങളും രേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ചതില്‍ അധികം തുകയുടെ ഇടപാടുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.