CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 30 Seconds Ago
Breaking Now

വിദ്വേഷ പോസ്റ്റ്; തൊടുപുഴ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

വിദ്വേഷ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ കെ. വിജേഷിനെതിരെയാണ് നടപടി. ഓണപ്പൂക്കളം അലങ്കോലമാക്കിയതുമായി വിജേഷ് പങ്കുവെച്ച പോസ്റ്റ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

'മാന്തിയത് പട്ടിയല്ല, മദ്രസ പന്നികള്‍ ആണെന്ന് സിസിടിവി നോക്കിയപ്പോള്‍ മനസ്സിലായി' എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഇയാള്‍ കുറിച്ചത്.പോസ്റ്റ് വിവാദമായതോടെ വിജേഷ് മണിക്കൂറുകള്‍ക്കകം നീക്കം ചെയ്തിരുന്നു. സേനയുടെ പെരുമാറ്റ ചട്ടം വിജേഷ് ലംഘിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി.

 




കൂടുതല്‍വാര്‍ത്തകള്‍.