
















യുകെയിലെ മലയാളികള്‍ക്കായി ദിലീപ്‌നാദിര്‍ഷാ ഷോ ഇന്ന് യോവിലില്‍ അരങ്ങേറും. എസ്എംസിഎ യോവില്‍ അവതരിപ്പിക്കുന്ന പരിപാടി ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 29ന് വൈകിട്ട് 6 മണി മുതല്‍ ദി ഗേറ്റ്വേ കമ്യൂണിറ്റി ചര്‍ച്ച് ഹാള്‍ വേദിയില്‍ നടക്കും. ഗേറ്റുകള്‍ വൈകിട്ട് 4.30ന് തുറക്കും.
ജനപ്രിയ നടന്‍ ദിലീപ്, സംവിധായകനും മിമിക്രി താരവും ഗായകനുമായ നാദിര്‍ഷാ, ഗായിക രഞ്ജിനി ജോസ്, സമദ് സുലൈമാന്‍, ദയന ഹംഫെഡ് എന്നിവരാണ് പരിപാടിയിലെ പ്രധാന താരങ്ങള്‍. മിമിക്രി താരങ്ങളായ അശ്വന്ത് അനില്‍കുമാര്‍, ബുഎഷ് ചെലാരി എന്നിവരും പരിപാടിയുടെ ഭാഗമാകും.

സംഗീതവും നൃത്തവും കോര്‍ത്തിണക്കിയ 100 ശതമാനം എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. സാംബത്ത് പ്രത്യേക കലാപരിപാടിയുമായി എത്തും. റോക്‌സണ്‍, ജിന്‍സോ, സുനില്‍ പ്രയാഗ്, ജോജോ എന്നിവരും ജെഎംഎസ് ലൈവ് ഓര്‍ക്കസ്ട്ര ആന്‍ഡ് ഡാന്‍സ് ടീമും പരിപാടിയില്‍ പങ്കെടുക്കും.
വളരെ പരിമിതമായ സീറ്റുകള്‍ മാത്രമാണ് ലഭ്യമെന്നാണ് സംഘാടകരുടെ അറിയിപ്പ്. ടിക്കറ്റ് ബുക്കിങ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
വേദി: The Gateway Community Church Hall, Addlewell Ln, Yeovil, BA20 1QN
തീയതി: 29 ഓഗസ്റ്റ് 2026
സമയം: വൈകിട്ട് 6 മണി മുതല്‍ | ഗേറ്റ് തുറക്കുന്നത് 4.30ന്
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സറാണ്.