CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 22 Minutes 40 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ ഹൈസ്ട്രീറ്റില്‍ സൗജന്യ കൊളസ്‌ട്രോള്‍ ടെസ്റ്റുകള്‍ നല്‍കാന്‍ എന്‍എച്ച്എസ്; 40 മുതല്‍ 80 വയസ്സ് വരെ പ്രായമുള്ളവരിലെ ഹൃദയാഘാത, സ്‌ട്രോക്ക് സാധ്യത മുന്‍കൂട്ടി കാണാന്‍ നീക്കം; ലോകത്തിന് മാതൃക

രോഗിക്ക് ഫലം ഇമെയിലായി ലഭിക്കും

ആദ്യമായി ഹൈസ്ട്രീറ്റില്‍ കൊളസ്‌ട്രോള്‍ പരിശോധനകള്‍ ലഭ്യമാക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. ഹൃദ്രോഗം, സ്‌ട്രോക്ക് മരണങ്ങള്‍ അടുത്ത ദശകത്തില്‍ കാല്‍ശതമാനമെങ്കിലും കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്. 

ആരോഗ്യ 'ടൈംബോംബുകള്‍' മുന്‍കൂട്ടി കണ്ടെത്താനായി ദേശീയ തലത്തില്‍ ഫാര്‍മസികളെ പങ്കെടുപ്പിച്ചാണ് ഏഴ് മിനിറ്റ് ടെസ്റ്റ് നല്‍കുന്നത്. 40 മുതല്‍ 84 വയസ്സ് വരെ പ്രായമുള്ള, ഗര്‍ഭിണികളല്ലാത്ത, ഒരു വര്‍ഷത്തിനിടെ രക്തപരിശോധന നടത്താത്ത ഏതൊരാള്‍ക്കും ഇൗ ടെസ്റ്റ് ചെയ്യാം. 

വ്യക്തിയുടെ കൈവിരലില്‍ നിന്നും കുത്തിയെടുക്കുന്ന രക്തം ഉയന്‍ പരിശോധിക്കുകയാണ് ചെയ്യുന്നത്. ഫാര്‍മസിസ്റ്റ് പ്രിസ്‌ക്രൈബര്‍ക്ക് ജീവിതശൈലി ഉപദേശമോ, സ്റ്റാറ്റിന്‍ പോലുള്ള ചികിത്സകള്‍ ആവശ്യമുണ്ടോ എന്നെല്ലാം നിര്‍ദ്ദേശിക്കാനും കഴിയും. 

രോഗിക്ക് ഇമെയിലായി ഫലം ലഭിക്കും. ഫാര്‍മസിസ്റ്റുമായി കണ്‍സള്‍ട്ട് ചെയ്യുമ്പോള്‍ രക്തസമ്മര്‍ദം പരിശോധിക്കാനും അവസരം ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഹൃദയ കോണ്‍ഫറന്‍സ് വേദിയില്‍ വെച്ചാണ് ഇംഗ്ലണ്ടിന്റെ ചീഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഓഫീസര്‍ ഡേവിഡ് വെബ്ബാണ് ഈ പ്രഖ്യാപനം നടത്തിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.