CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 49 Seconds Ago
Breaking Now

സാമ്പത്തിക ഞെരുക്കം തോന്നുന്നുണ്ടോ? ശീലമാകുമ്പോള്‍ ബുദ്ധിമുട്ട് മാറിക്കോളും! ഷോപ്പുകളിലെ വിലക്കയറ്റം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വരും മാസങ്ങള്‍ വെല്ലുവിളി നിറഞ്ഞതെന്ന് മുന്നറിയിപ്പ്

വരും മാസങ്ങളും വെല്ലുവിളി നിറഞ്ഞതാകുമെന്ന് ബിആര്‍സി

ബ്രിട്ടനിലെ ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പോക്കറ്റ് കാലിയാകുന്നുണ്ടോ? എങ്കില്‍ അതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. രാജ്യത്തെ ഹൈസ്ട്രീറ്റ് ഷോപ്പുകളിലെ വിലക്കയറ്റം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഒരു വര്‍ഷം മുന്‍പത്തെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസം 1.5 വില വര്‍ദ്ധിച്ചതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം പറഞ്ഞു. ഗ്രോസറികള്‍ക്കാണ് ഏറ്റവും വലിയ വിലവര്‍ദ്ധന. ഭക്ഷ്യവസ്തുക്കള്‍ 2025 ആഗസ്റ്റിനെ അപേക്ഷിച്ച് 2.8 ശതമാനം വിലയേറി. 

ടിന്നിലടച്ചതും, പാക്കേജ് ചെയ്തതുമായ ഭക്ഷ്യവസ്തുക്കള്‍ക്ക് 2.5 ശതമാനം വിലയും വര്‍ദ്ധിച്ചു. ഫ്രഷ് ഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് ശതമാനമാണ് അധികരിച്ചത്. എനര്‍ജി വില ഉയരുന്നതിന്റെയും, അടിസ്ഥാന പദാര്‍ത്ഥങ്ങളുടെ വില വര്‍ദ്ധിക്കുന്നതും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് ബിആര്‍സി പറഞ്ഞു. 

വരും മാസങ്ങളും വെല്ലുവിളി നിറഞ്ഞതാകുമെന്ന് ബിആര്‍സി ചൂണ്ടിക്കാണിച്ചു. റീട്ടെയിലര്‍മാര്‍ക്ക് ഉയര്‍ന്ന പ്രവര്‍ത്തന ചെലവാണ് വരുന്നത്. നിക്ഷേപങ്ങളെയും, തൊഴിലുകളെയും ബാധിക്കാതെ ഈ അധിക ചെലവ് താങ്ങാന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കാത്ത നിലയിലാണ്. ഗവണ്‍മെന്റ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നത് കാര്യമായാണ് പറയുന്നതെങ്കില്‍ ബിസിനസ്സ് നിരക്കുകള്‍, പാക്കേജിംഗ്, എംപ്ലോയ്‌മെന്റ് നികുതികള്‍ എന്നിവയുടെ ഭാരം കുറയ്ക്കണമെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.