CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 2 Seconds Ago
Breaking Now

ഹംഗേറിയന്‍ കിക്ക് ബോക്‌സിങ് വേള്‍ഡ് കപ്പില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച മലയാളി ബാലന് വെള്ളി മെഡല്‍

മത്സരത്തില്‍ പങ്കെടുത്ത ഏക മലയാളി ബാലനും ജോഷുവയായിരുന്നു.

വേള്‍ഡ് അസോസിയേഷന്‍ ഓഫ് കിക്ക് ബോക്‌സിങ് ഓര്‍ഗനൈസേഷന്റെ 31ാമത് അന്താരാഷ്ട്ര കിക്ക് ബോക്‌സിങ് വേള്‍ഡ് കപ്പില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച മലയാളി ബാലന് വെള്ളിമെഡല്‍ നേട്ടം. 11 കാരനായ ജോഷുവ ആന്റണി നടുവിലവീട്ടില്‍ 32 കിലോഗ്രാം വിഭാഗത്തിലാണ് രണ്ടാം സ്ഥാനം നേടിയത്. ഓഗസ്ത് 27 മുതല്‍ 30 വരെ നടന്ന ടൂര്‍ണമെന്റില്‍ 47 രാജ്യങ്ങളില്‍ നിന്നായി 3600 താരങ്ങള്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുത്ത ഏക മലയാളി ബാലനും ജോഷുവയായിരുന്നു.

എക്‌സിറ്ററില്‍ താമസിക്കുന്ന ആന്റണി ജോസഫിന്റെയും ജിന്‍സി ആന്റണിയുടേയും മകനാണ് ജോഷുവ. ബെന്‍സണ്‍ ആന്റണി സഹോദരനാണ്. എറണാകുളം പച്ചാളം സ്വദേശികളാണ് ജോഷുവയുടെ കുടുംബം. 

2025 സെപ്തംബറില്‍ ടൈഗര്‍സ്റ്റൈല്‍ കരാട്ടെ ക്ലബ്ബിലാണ് കിക്ക് ബോക്‌സിങ് പരിശീലനം ആരംഭിച്ചത്. 2025 നവംബറില്‍ പ്ലൈമൗത്തില്‍ നടന്ന ഇന്റര്‍ ക്ലബ് ടൂര്‍ണമെന്റില്‍ വെങ്കല മെഡല്‍ നേടിയാണ് മത്സര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹംഗേറിയന്‍ ലോകകപ്പിലെ വെള്ളിമെഡല്‍ നേട്ടത്തോടെ അന്താരാഷ്ട്ര കിക്ക് ബോക്‌സിങ് വേദിയിലും ജോഷുവ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.