CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 55 Seconds Ago
Breaking Now

ശ്രീരാഗം - സീസണ്‍ 4' ഒക്ടോബര്‍ 17ന്

ബ്രിസ്റ്റല്‍: ലോകപ്രശസ്തമായ Snow White കഥയ്ക്ക് കഥകളിയുടെ ദൃശ്യഭാഷയും കേരളീയ കലാപാരമ്പര്യവും പകരുന്ന 'ഹിമ സുന്ദരി' ബ്രിസ്റ്റലില്‍ അരങ്ങേറുന്നു. ഇന്ത്യന്‍ കലകളെയും സംഗീതത്തെയും പാരമ്പര്യത്തെയും സമകാലിക സര്‍ഗാത്മകതയെയും കോര്‍ത്തിണക്കി Adwaita Arts സംഘടിപ്പിക്കുന്ന 'Sreeraagam - Season 4: Festival of Indian Arts & Music' ഒക്ടോബര്‍ 17ന്  ശനിയാഴ്ച നടക്കും.

St Brendan's College-ലെ The Theatre-ല്‍ വൈകിട്ട് 3 മുതല്‍ 7 വരെ നടക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ കഥകളി പാരമ്പര്യത്തിനൊപ്പം ഭരതനാട്യം, ചിത്രകല, ലൈവ് ആര്‍ട്ട്, എന്നിവയും അവതരിപ്പിക്കും.യൂറോപ്പിലെ പ്രശസ്ത കഥകളി കേന്ദ്രമായ കലാചേതെന അവതരിപ്പിക്കുന്ന കഥകളിയില്‍ കേരളത്തിലെയും, യു കെ യിലെയും നിരവധി കലാകാരന്മാര്‍ അണിനിരക്കും.

കഥകളിയില്‍ Snow White

പ്രശസ്തമായ Snow White കഥയുടെ കഥകളി ആവിഷ്‌കാരമാണ് 'ഹിമ സുന്ദരി'. പാശ്ചാത്യ ലോകത്ത് ഏറെ പരിചിതമായ കഥയെ കേരളത്തിന്റെ ക്ലാസിക്കല്‍ കലാരൂപത്തിലേക്ക് മാറ്റിയൊരുക്കുന്ന ഈ അവതരണത്തില്‍ കഥകളിയുടെ മുഖാഭിനയം, നേത്രാഭിനയം, മുദ്രകള്‍, സംഗീതം, ചലനങ്ങള്‍, വര്‍ണാഭമായ വേഷവിധാനം എന്നിവ പ്രധാന പങ്കുവഹിക്കും.

പരമ്പരാഗത കഥകളി അവതരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിചിതമായ ഒരു കഥയെ ഈ കലാരൂപത്തിലൂടെ അവതരിപ്പിക്കുന്നത് പുതിയ തലമുറയ്ക്ക് കഥകളിയെ പരിചയപ്പെടുത്തുന്നതിനുള്ള വേറിട്ട ശ്രമം കൂടിയാണ്.

മൂവായിരത്തോളം വേദികളില്‍ കഥകളി അവതരിപ്പിച്ച പ്രശസ്ത കലാകാരന്‍ കലാമണ്ഡലം വിജയകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന കഥകളിയില്‍ കലാനിലയം ബാലകൃഷ്ണന്‍, കലാമണ്ഡലം കുട്ടികൃഷ്ണന്‍, സദനം മോഹന്‍കുമാര്‍ എന്നിവര്‍ വേദിയിലും, പിന്നണിയില്‍ കഥകളി ഗായകര്‍ കലാമണ്ഡലം മോഹനകൃഷ്ണന്‍,കൃഷ്ണ പ്രവീണ്‍, ചെണ്ടയില്‍ സദനം രാമകൃഷ്ണന്‍, മദ്ദളത്തില്‍ കലാമണ്ഡലം അനീഷും അണിനിരക്കും.

 

ഭരതനാട്യത്തില്‍ അപര്‍ണയും നന്ദിനിയും കൂട്ടരും 

 

അപര്‍ണ പവിത്രന്‍, നന്ദിനി സജ്ജു ജയനി എന്നിവരും സംഘവും അവതരിപ്പിക്കുന്ന 'ഭരതനാട്യം 'പരിപാടിയുടെ മറ്റൊരു പ്രധാന ഘടകമാണ്. താളം, ചുവടുകള്‍, ഭാവാഭിനയം, ശരീരഭാഷ എന്നിവയുടെ സമന്വയത്തിലൂടെ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന്റെ സൗന്ദര്യം വേദിയിലെത്തും.

 

'Someone, Somewhere' - ചിത്രങ്ങളിലൂടെ മനുഷ്യകഥകള്‍.

 

Amritha Jalaja Devi അവതരിപ്പിക്കുന്ന 'Someone, Somewhere' എന്ന ചിത്രപ്രദര്‍ശനവും ലൈവ് പെയിന്റിംഗും പരിപാടിക്ക് ദൃശ്യകലയുടെ മറ്റൊരു തലമൊരുക്കും.

 

British Council Study UK Creative Connections 2026-ലെ Selected Artist ആയ അമൃത ജലജ ദേവിയുടെ ചിത്രങ്ങളില്‍ നിറങ്ങളിലൂടെയും ഭാവനയിലൂടെയും മനുഷ്യജീവിതത്തിന്റെ വിവിധ അനുഭവങ്ങളും കഥകളും അവതരിപ്പിക്കുന്നു. പ്രദര്‍ശനത്തോടൊപ്പം നടക്കുന്ന ലൈവ് പെയിന്റിംഗ് കാണികള്‍ക്ക് കലാസൃഷ്ടിയുടെ പ്രക്രിയ നേരിട്ട് അനുഭവിക്കാനും ചിത്രങ്ങള്‍ വാങ്ങിക്കാനുള്ള അവസരവും നല്‍കും.

 

ഇന്ത്യന്‍ രുചികളുടെ കൂട്ടായ്മ.

 

കലാപരിപാടികള്‍ക്കൊപ്പം Salkara Street - Bristol ഒരുക്കുന്ന ഇന്ത്യന്‍ ഫുഡ് കോര്‍ട്ടും ഉണ്ടായിരിക്കും. വിവിധ ഇന്ത്യന്‍ രുചികള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും.ഇതോടെ കലയും സംഗീതവും ദൃശ്യാനുഭവങ്ങളും ഭക്ഷണവും സമന്വയിക്കുന്ന കുടുംബസൗഹൃദ സാംസ്‌കാരിക വേദിയായി 'ശ്രീരാഗം' മാറും.

 

ആര്‍ട്‌സ്  കൗണ്‍സില്‍ ഇംഗ്ലണ്ടിന്റെ  സഹകരണത്തോടെ  അവതരിപ്പിക്കുന്ന  

പരിപാടിയില്‍ കഥകളി  'ഹിമ സുന്ദരി' മുതല്‍ ഭരതനാട്യവും ചിത്രകലയും വരെ  ഇന്ത്യന്‍ പൈതൃകത്തെയും സമകാലിക സൃഷ്ടിപരതയെയും ഒരുമിച്ച് പരിചയപ്പെടുത്തുകയാണ് സീസണ്‍ 4 ലക്ഷ്യമിടുന്നത്.

 

പരിപാടി വിവരങ്ങള്‍

തീയതി: ശനി, 17 ഒക്ടോബര്‍ 2026

സമയം: വൈകിട്ട് 3.00 - 7.00

വേദി: The Theatre, St Brendan's College, Broomhill Road, Bristol, BS4 5RQ, U.K.

WhatsApp : 07404 67 69 81

Email:arts.adwaita@gmail.com

 

ടിക്കറ്റുകള്‍:

Sreeraagam - Season 4 Tickets

https://buytickets.at/adwaitaarts1/2291018.

 

കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടിയുടെ അപ്‌ഡേറ്റുകള്‍ക്കുമായി Adwaita Arts-ന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരാം.

 

Facebook:

https://www.facebook.com/share/p/18pX9j89VD/

 

Instagram:

https://www.instagram.com/p/DaviFLMR8o_/?igsh=MWtkYmtpNWVydm82Mg==

 

 

 




കൂടുതല്‍വാര്‍ത്തകള്‍.