
















ബ്രിട്ടന്റെ ഭരണം പിടിക്കാന്‍ ശ്രമിച്ച തീവ്രവലത് പാര്‍ട്ടി റിഫോം യുകെയ്ക്ക് തിരിച്ചടി നടത്തി സര്‍വ്വെ ഫലങ്ങള്‍. കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷം ആദ്യമായി റിഫോം യുകെയെ മൂന്നാം സ്ഥാനത്തേക്ക് അയച്ച് കണ്‍സര്‍വേറ്റീവുകള്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.
ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് 26 ശതമാനം പേര്‍ പറയുമ്പോള്‍ ഇതില്‍ ഒരു പോയിന്റ് കുറവാണ് രേഖപ്പെടുത്തിയത്. ആന്‍ഡി ബേണ്‍ഹാമിന്റെ പ്രധാനമന്ത്രി പദത്തിലെ 'ഹണിമൂണ്‍' അവസാനിച്ചെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 
അതേസമയം കെമി ബാഡെനോകിന്റെ കണ്‍സര്‍വേറ്റീവുകള്‍ ഒരു പോയിന്റ് വര്‍ദ്ധിപ്പിച്ച് 23 ശതമാനത്തിലെത്തി. ഒരു പോയിന്റ് കുറഞ്ഞ് 22 ശതമാനം വോട്ട് വിഹിതവുമായി റിഫോം യുകെ മൂന്നാമതാണ്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 11 ശതമാനവും, ഗ്രീന്‍ പാര്‍ട്ടിക്ക് 9 ശതമാനവുമാണ് പിന്തുണ.
ജനുവരി മാസത്തിന് ശേഷം കണ്‍സര്‍വേറ്റീവ് യുകെ ഏറ്റവും മികച്ച നില കൈവരിച്ചതും, 18 മാസത്തിനിടെ റിഫോം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതുമാണ് ഇതിലെ പ്രധാന കാര്യങ്ങള്‍. കെമി ബാഡെനോകിന് സന്തോഷം നല്‍കിക്കൊണ്ട് ഇവരുടെ കണ്‍സര്‍വേറ്റീവ് നേതൃത്വത്തിന് മികച്ച പോസിറ്റീവ് അപ്രൂവല്‍ റേറ്റിംഗും ലഭിക്കുന്നതായി മോര്‍ ഇന്‍ കോമണ്‍ കണ്ടെത്തി.
ബാഡെനോക് ഇപ്പോള്‍ +1-ലേക്കാണ് കടന്നെത്തിയിരിക്കുന്നത്. ബേണ്‍ഹാം 13 പോയിന്റുമായി ഇപ്പോള്‍ മുന്നിലുണ്ട്. നിഗല്‍ ഫരാഗ് -27 പോയിന്റുമായി ബഹുദൂരം പിന്നിലാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഇതെന്ന് പാര്‍ട്ടി വക്താവ് പ്രതികരിച്ചു.