
















ദശാബ്ദി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണാഘോഷം ഏറെ ആവേശത്തോടെ കൊണ്ടാടി ഗ്ലോസ്റ്ററിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗങ്ങള്‍.ഏകദേശം പതിനൊന്ന് മണിയോടെ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കാലാവസ്ഥ അനുകൂലമായതോടെ എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ സൗഹൃദ വടംവലി മത്സരം സംഘടിപ്പിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകളും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലെ അംഗങ്ങളും ആവേശപൂര്‍വ്വം മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി.

വൈകുന്നേരം ഏകദേശം അഞ്ച് മണിയോടെ ദശാബ്ദി ആഘോഷത്തിന്റെ ഉത്ഘാടന സമ്മേളനം ആരംഭിച്ചു. ചടങ്ങില്‍ സെക്രട്ടറി ചിക്കു തമ്പി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ചെയര്‍മാന്‍ ട്രസ്റ്റി ജോയല്‍ ജോസ് ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ജോണ്‍സണ്‍ അബ്രഹാം അദ്ധ്യക്ഷ പ്രസംഗം നടത്തി.


മാവേലി ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. പത്തുവര്‍ഷത്തെ കെസിഎയുടെ വളര്‍ച്ചയ്ക്ക് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച യുവാക്കളേയും വനിതാ അംഗങ്ങളേയും ഉള്‍പ്പെടെ അഭിനന്ദിച്ചു. ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരുന്ന യുവാക്കള്‍ക്ക് മെഡലുകളും പൊന്നാടയും നല്‍കി അനുമോദിച്ചു.


കെസിഎയുടെ വളര്‍ച്ചയ്ക്ക് യുവാക്കളുടെ പിന്തുണ എടുത്തു പറയേണ്ടത് തന്നെയാണ്. യുവജന വിഭാഗത്തിന്റെ ഉത്സാഹത്തോടെയുള്ള ഇടപെടലുകള്‍ സംഘടനയ്ക്ക് മുതല്‍ക്കൂട്ടാണ്. തുടര്‍ന്ന് ജോര്‍ജി നന്ദിപ്രസംഗം നടത്തി.

പാട്ടും നൃത്തവും തിരുവാതിരയും ഒക്കെയായി നിരവധി പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.
അതിനുശേഷം നടന്ന ലൈവ് ബാന്‍ഡ് പ്രോഗ്രാം എല്ലാവരെയും ആവേശത്തിലാഴ്ത്തി. ഡിജെ എല്ലാ അംഗങ്ങളും ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചെറിയ ഇടവേളയില്‍ എല്ലാവര്‍ക്കുമായി രുചികരമായ ബിരിയാണിയും ഒരുക്കിയിരുന്നു

ആഘോഷങ്ങള്‍ ഏകദേശം പതിനൊന്നരയോടെ സമാപിച്ചു. പത്തുവര്‍ഷത്തെ സംഘടനയുടെ യാത്രയെ ഓര്‍മ്മപ്പെടുത്തുന്ന ഈ ദശാബ്ദി ദിനാഘോഷത്തില്‍ ഏകദേശം 75 കുടുംബങ്ങള്‍ പങ്കുചേര്‍ന്നു.



സ്‌നേഹവും സൗഹൃദവും ഒരുമയും നിറഞ്ഞ ഈ ആഘോഷം, കെസിഎയുടെ പത്തുവര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയതും മികച്ചതുമായ ആഘോഷങ്ങളില്‍ ഒന്നായി മാറി.



സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരുമയുടെയും ഈ ആഘോഷം എല്ലാ അംഗങ്ങളുടേയും മനസ്സില്‍ മായാത്ത ഒരു ഓര്‍മ്മയായി മാറി.യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.