CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 17 Seconds Ago
Breaking Now

എ&ഇ ജീവനക്കാര്‍ക്ക് എതിരെ അതിക്രമവും, വംശവെറിയും പതിവാകുന്നു; സമയത്ത് ചികിത്സ കിട്ടാതെ രോഗികള്‍ അക്രമം കാണിക്കുന്നത് ജീവനക്കാര്‍ക്ക് നേരെ; ദിവസേന നടക്കുന്ന അക്രമങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് എമര്‍ജന്‍സി മെഡിസിന്‍ നേതാക്കള്‍

പലരും ജോലി രാജിവെയ്ക്കുന്നതിലേക്ക് ഈ സ്ഥിതി നയിക്കുന്നതായും മുന്നറിയിപ്പ്

എ&ഇ ജീവനക്കാര്‍ക്ക് നേരെ ദിവസേന അതിക്രമങ്ങളും, വംശവെറിയും അരങ്ങേറുന്നതായി ആരോഗ്യ മേഖലയിലെ നേതാക്കള്‍. ചില ജീവനക്കാര്‍ക്ക് ചവിട്ട് മുതല്‍ വംശീയമായ അധിക്ഷേപം വരെ നേരിടേണ്ടി വരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. 

പ്രതിസന്ധി സാധാരണ കാര്യമായി പരിഗണിക്കപ്പെടുന്ന നിലയിലേക്ക് എത്തിയതായി റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ മുന്നറിയിപ്പ് നല്‍കി. പരിചരണത്തിനായി ദീര്‍ഘസമയം കാത്തിരിക്കേണ്ടി വരുന്നതും, ജീവനക്കാരുടെ ക്ഷാമവുമാണ് പ്രശ്‌നം ഗുരുതരമായി മാറുന്നതെന്ന് ആര്‍സിഇഎം പറയുന്നു. 

അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പലപ്പോഴും എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പരാജയപ്പെടുന്നതായി ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. ഇതോടെ അക്രമത്തിന് ഇരയാകുന്നവര്‍ സുരക്ഷിത്വമില്ലാതെ, എപ്പോള്‍ വേണമെങ്കിലും അക്രമം നേരിടാമെന്ന പ്രതീക്ഷിച്ച് ഇരിക്കേണ്ട അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 

ജോലിയില്‍ നിന്നും ഓഫെടുത്താണ് അക്രമത്തില്‍ ഏറ്റ പരുക്കുകളില്‍ നിന്നും, മാനസിക ആഘാതത്തില്‍ നിന്നും ജോലിക്കാര്‍ മുക്തി നേടുന്നതെന്ന് യൂണിയന്‍ കൂട്ടിച്ചേര്‍ത്തു. പലരും ജോലി രാജിവെയ്ക്കുന്നതിലേക്ക് ഈ സ്ഥിതി നയിക്കുന്നതായും അവര്‍ മുന്നറിയിപ്പ് നല്‍കി. 96 ശതമാനം എമര്‍ജന്‍സി ജീവനക്കാരും രോഗികളുടെയും, ബന്ധുക്കളുടെയും അക്രമത്തിനും, രോഷത്തിനും ഇരയായെന്ന് സര്‍വ്വെയില്‍ രേഖപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.