CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 29 Minutes 5 Seconds Ago
Breaking Now

ജൂലൈയില്‍ യുകെ സമ്പദ് വ്യവസ്ഥ 'മെലിഞ്ഞു'! ലേബര്‍ ഗവണ്‍മെന്റിന് സാമ്പത്തിക കാര്യങ്ങളില്‍ പിടിവിടുന്നുവെന്ന് വിമര്‍ശനം; ബേണ്‍ഹാമും, ഹീലിയും ചേര്‍ന്ന് വളര്‍ച്ച സമ്മാനിക്കുമോ?

ഇക്കോണിയുടെ വളര്‍ച്ചയാണ് ലേബര്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്ന പ്രധാന പദ്ധതി

ജൂലൈ മാസത്തില്‍ യുകെ സമ്പദ് വ്യവസ്ഥ ചുരുങ്ങിയതായി മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആന്‍ഡി ബേണ്‍ഹാമിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ഈ മുന്നറിയിപ്പ്. ജൂലൈ മാസത്തില്‍ യുകെ ജിഡിപി 0.1% താഴ്ന്നുവെന്നാണ് പ്രവചനങ്ങള്‍.

അടുത്ത വെള്ളിയാഴ്ച ഔദ്യോഗിക കണക്കുകള്‍ ഒഎന്‍എസ് പുറത്തുവിടാന്‍ ഇരിക്കവെയാണ് ഗവണ്‍മെന്റിന് ഇടിത്തീയായി പ്രവചനങ്ങള്‍ പുറത്തുവരുന്നത്. ഇത് സത്യമായി മാറിയാല്‍ ജൂലൈ മാസം പ്രധാനമന്ത്രി പദത്തിലെത്തിയ ബേണ്‍ഹാമിന് ഇതൊരു 'കയ്‌പ്പേറിയ' തുടക്കമാകും. 

ജൂലൈയില്‍ യുകെ സമ്പദ് വ്യവസ്ഥ 0.3% വളര്‍ച്ച കൈവരിച്ചിരുന്നു. ഹോസ്പിറ്റാലിയിറ്റി, വിനോദ സ്ഥാപനങ്ങള്‍ക്ക് ഫുട്‌ബോള്‍ മത്സരങ്ങളുടെ ലഹരിയും, ചൂടുള്ള കാലാവസ്ഥയും ചേര്‍ന്നാണ് ഈ വളര്‍ച്ച കൈമാറിയത്. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഈ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. 

ഇക്കോണിയുടെ വളര്‍ച്ചയാണ് ലേബര്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്ന പ്രധാന പദ്ധതി. എന്നാല്‍ മുന്‍ പ്രധാനമന്ത്രി സ്റ്റാര്‍മറുടെ കീഴില്‍ അന്നത്തെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നികുതി കൂട്ടിയതല്ലാതെ വളര്‍ച്ച സമ്മാനിച്ചില്ല. ഇപ്പോള്‍ പുതിയ പ്രധാനമന്ത്രി ബേണ്‍ഹാമും, ചാന്‍സലര്‍ ജോണ്‍ ഹീലിയും ഇതേ വാഗ്ദാനം ആവര്‍ത്തിക്കുമ്പോഴും കണ്ടറിയണം എന്നതാണ് അവസ്ഥ. 




കൂടുതല്‍വാര്‍ത്തകള്‍.